ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്ക് സമീപം സ്‌ഫോടനം.പ്രധാനമന്ത്രി സുരക്ഷിതനാണ്. സ്‌ഫോടനമുണ്ടായയുടനെ പ്രധാനമന്ത്രിയെ സൈനികര്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. വാകയാമയിലെ തുറമുഖത്താണ് സംഭവമുണ്ടായത്. ആര്‍ക്കും പരുക്കില്ല. സംഭവസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജൂലൈയില്‍ അന്നത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വധിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അക്രമി ആബെക്ക് നേരെ നിറയൊഴിച്ചത്. ജപ്പാനില്‍ ജി7 മന്ത്രിതല പരിപാടികള്‍ നടക്കാനിരിക്കെയാണ് പുതിയ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക