CourtCrimeFlashNews

ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അര്‍ധനഗ്നയായി പുകവലിച്ച കൊളംബിയന്‍ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍.

സൂം കോളിലൂടെയുള്ള വിചാരണക്കിടെ അര്‍ദ്ധനഗ്നയായി കട്ടിയില്‍ കിടന്ന് സിഗരറ്റ് വലിച്ച കൊളംബിയന്‍ ജഡ്ജിയെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. വിവിയന്‍ പോളോണിയ എന്ന ജഡ്ജി ഒന്നിലധികം കോടതി മര്യാദകള്‍ ലംഘിച്ചതായി നോര്‍ട്ടെ ഡി സാന്റാന്‍ഡറിലെ ജുഡീഷ്യല്‍ ഡിസിപ്ലിനറി കമ്മീഷന്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്.

ad 1

അച്ചടക്ക സമിതി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. പൊളോണിയ വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. അഭിഭാഷകരില്‍ ഒരാളാണ് ജഡ്ജിയുടെ ക്യാമറ ഓണ്‍ ആണെന്ന് അറിയിച്ചത്. അതിനു ശേഷമാണ് അവര്‍ ക്യാമറ ഓഫ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തുടര്‍നടപടിയെന്നോണം, അച്ചടക്ക സമിതി ഫെബ്രുവരി വരെ ശമ്ബളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, ജുഡീഷ്യല്‍ ഡ്രസ് കോഡ് പാലിക്കാത്തതിലും കോടതി വാദത്തിനിടെ കക്ഷികളെ ബഹുമാനിക്കാതിരിക്കുകയും ചെയ്തതിനാല്‍, ചുമതലകള്‍ നിര്‍വഹിക്കാന്‍ ജഡ്ജി അയോഗ്യയാണെന്നും സമിതി കണ്ടെത്തി. എന്നാല്‍, താന്‍ അര്‍ധനഗ്നയായിരുന്നുവെന്ന ആരോപണം പൊളോണിയ നിഷേധിക്കുകയാണുണ്ടായത്. ഉത്കണ്ഠയും രക്തസമ്മര്‍ദ്ദനില കുറഞ്ഞതുകൊണ്ടും ഹിയറിംഗിനിടെ തനിക്ക് കിടക്കേണ്ടി വന്നതായി ജഡ്ജി പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ad 3

താന്‍ തിരഞ്ഞെടുക്കുന്ന വസ്ത്രധാരണ രീതികള്‍ കാരണം മുമ്ബ് സഹ ജഡ്ജിമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊളോണിയ പറഞ്ഞു. മോശപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത ജഡ്ജിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ ആഴ്ച ഡീആക്ടിവേറ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സൂം വീഡിയോ വിവാദത്തിന് ശേഷവും, മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ തന്റെ വ്യക്തിത്വത്തില്‍ മാറ്റം വരുത്തില്ലെന്ന് പൊളോണിയ പറയുന്നു.

ad 5

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button