കൊച്ചിയില്‍ നാളെ നടക്കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും വിഡി സതീശനും ഒരുമിച്ചാണ് വേദി പങ്കിടേണ്ടിയിരുന്നത്. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയായ ശശി തരൂര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടിയാണ് നാളത്തെ കോണ്‍ക്ലേവ്. രാവിലെ 9.30നാണ് പരിപാടിയുടെ ഉദ്‌ഘാടനം നടത്തേണ്ടിയിരുന്നത്.

കെ സുധാകരന്‍ ഉദ്ഘടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷകനായാണ് തരൂര്‍ എത്തുന്നത്. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ കോണ്‍ക്ലേവിന് എത്തില്ലെന്നാണ് ഇപ്പോള്‍ സുധാകരന്‍ അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ പരിപാടി ഉദ്‌ഘാടനം ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക