ElectionIndiaKeralaNewsPolitics

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷ വിമർശനം; സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തള്ളി; ആഴത്തിലുള്ള തിരുത്തൽ വേണമെന്ന് ആവശ്യം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മുൻ കാലങ്ങളിലെ തീരുമാനങ്ങള്‍ പലതും ഫലപ്രദമായി നടപ്പാക്കാൻ ആയില്ല. പാർട്ടിയുടെ സ്വതന്ത്രമായ ശക്തി വർദ്ധിപ്പിക്കാൻ ആയില്ല.

ad 1

ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനം കേന്ദ്ര കമ്മിറ്റി നിരാകരിച്ചു. ദേശീയതലത്തില്‍ സിപിഐഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കള്‍ എതിർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോല്‍വിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മറ്റി നിർദേശിച്ചു. കേരളത്തില്‍ നിന്നും രണ്ടു പേരാണ് ആദ്യ ദിനം ചർച്ചയില്‍ പങ്കെടുത്തു സംസാരിച്ചത്. നാളെ കൂടുതല്‍ പേർ ചർച്ചകളില്‍ സംസാരിക്കും. സഭ തിരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റിയുടെ ഏക അജണ്ട.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button