കൊച്ചി: മലയാളികളുടെ ഭക്ഷ്യ വിഭവങ്ങളില്‍ പ്രധാനമാണ് മുട്ട. കേരളത്തിലേക്ക് കോഴിമുട്ട പ്രധാനമായും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. വാണിജ്യ അടിസ്ഥാനത്തില്‍ മുട്ട ഉല്‍പ്പാദിപ്പിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. ഒട്ടേറെ കോഴിക്കര്‍ഷകരുള്ള സ്ഥലമാണ് തമിഴ്‌നാട്ടിലെ നാമക്കല്‍. ഒരു കര്‍ഷകന് തന്നെ ഇവിടെ 50000ത്തിലധികം കോഴികളുണ്ടാകും.ചെറിയ ലാഭത്തിനാണ് ഇവരുടെ വിപണനം. വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നതോടെ ലാഭം ഇരട്ടിയാകുന്നു. എന്നാല്‍ കേരളത്തിലേക്ക് ഇപ്പോള്‍ വേണ്ടത്ര കോഴിമുട്ട വരുന്നില്ല. അതിന് കാരണം ഖത്തറും ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരവുമാണ്.

കൗതുകം ഉണര്‍ത്തുന്ന ചില വിവരങ്ങള്‍ ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകകപ്പ് മല്‍സരം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഖത്തറില്‍ കോഴിമുട്ടയ്ക്ക് വലിയ അളവില്‍ ആവശ്യം വന്നു. വിദേശികള്‍ കൂട്ടത്തോടെ കളി കാണാന്‍ എത്തുമെന്ന് മനസിലാക്കിയാണ് ദോഹയിലെ ആവശ്യം ഇരട്ടിയായത്. ഇതാകട്ടെ, തമിഴ്‌നാട്ടിലെ കോഴിക്കര്‍ഷകര്‍ക്ക് ചാകരയൊരുക്കി. അവര്‍ ഖത്തറിലേക്ക് വന്‍തോതില്‍ കയറ്റുമതി നടത്തി.

തമിഴ്‌നാട്ടില്‍ നിന്ന് ഖത്തറിലേക്ക് കയറ്റുമതി ഇരട്ടിയായതോടെ പെട്ടത് കേരളത്തിലുള്ളവരാണ്. കേരളത്തിലേക്കുള്ള മുട്ടയുടെ വരവ് കുറഞ്ഞു. ഇതോടെ കേരളത്തില്‍ മുട്ടയുടെ വില ഉയരാന്‍ തുടങ്ങി. നേരത്തെ അഞ്ച് രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ആറ് രൂപയും 6.50 രൂപയുമെല്ലാം നല്‍കേണ്ട അവസ്ഥ വന്നിരിക്കുന്നു. ചില കടകളില്‍ കോഴിമുട്ട കിട്ടാനുമില്ല.

നാമക്കല്‍ ജില്ലയില്‍ നിന്ന് മാത്രം ഖത്തറിലേക്ക് 20-25 ലക്ഷം കോഴിമുട്ടകളാണ് പ്രതിദിനം കയറ്റുമതി ചെയ്യുന്നത്. കേരളത്തിലേക്ക് 1.40 കോടി മുട്ടകളാണ് തമിഴ്‌നാട്ടില്‍ നിന്ന് വന്നിരുന്നത്. 40 ലക്ഷം കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറുകയും ലഭ്യത കുറയുകയും ചെയ്തതാണ് കേരളത്തില്‍ വില ഉയരാന്‍ കാരണമായതെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് തരം മുട്ടകളാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ബുള്ളറ്റ്, മീഡിയം, ലാര്‍ജ് എന്നിവയാണവ. കേരളത്തില്‍ എല്ലാം ഒരുമിച്ചാണ് വില്‍ക്കുന്നത്. കേരളത്തിലേക്ക് അയക്കുന്നതിനേക്കാള്‍ ലാഭം ഖത്തറിലേക്ക് അയക്കുമ്ബോള്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കിട്ടുന്നുണ്ട്. ഇതോടെയാണ് തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ മുട്ട ദോഹയിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്.

കോടിക്കണക്കിന് കോഴിമുട്ടയാണ് നാമക്കല്‍ ജില്ലയില്‍ നിന്ന് മാത്രം ഖത്തറിലേക്ക് ഇതുവരെ അയച്ചത്. ആഴ്ചകള്‍ക്ക് മുമ്ബ് വന്ന കണക്കുകള്‍ പ്രകാരം അഞ്ച് കോടി മുട്ടകള്‍ കയറ്റി അയച്ചുകഴിഞ്ഞു. ഇപ്പോള്‍ അതിനിരട്ടി അയച്ചിട്ടുണ്ടാകും. വിദേശികള്‍ കൂട്ടത്തോടെ ഫുട്‌ബോള്‍ മല്‍സരം കാണാന്‍ എത്തിയതോടെയാണ് ഖത്തറില്‍ ആവശ്യക്കാര്‍ ഏറിയത്.

എന്തുകൊണ്ടാണ് കേരളത്തില്‍ കോഴിമുട്ട ഉല്‍പ്പാദനം തമിഴ്‌നാട്ടിലേത് പോലെ നടക്കാത്തത് എന്ന ചോദ്യം സ്വാഭാവികമാണ്. കേരളത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം നടക്കുന്നില്ല. സ്ഥല പരിമിതിയാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല, കാലാവസ്ഥയിലുള്ള ചില മാറ്റങ്ങളും കേരളത്തില്‍ തടസമാണ്. വലിയ അളവില്‍ ഉല്‍പ്പാദനം നടന്നാല്‍ മാത്രമേ ലാഭം കൊയ്യാന്‍ സാധിക്കൂ.

കേരളത്തില്‍ ഉയര്‍ന്ന കൂലിയാണ് മറ്റൊരു തടസം. തമിഴ്‌നാട്ടില്‍ നാമമാത്രമായ കൂലിക്ക് ആളുകള്‍ കോഴിക്കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ആളെ കിട്ടില്ല. വലിയ മുതല്‍ മുടക്ക് വേണം എന്നതും കേരളത്തിലെ ഒരു തടസമാണ്. തീറ്റ തമിഴ്‌നാട്ടില്‍ തന്നെ കൃഷി ചെയ്യുന്നുണ്ട്. കേരളം കോഴിക്കൃഷി നടത്താന്‍ തീരുമാനിച്ചാല്‍ തീറ്റയ്ക്ക് തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരുമെന്നതാണ് മറ്റൊരു വെല്ലുവിളി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക