CinemaEntertainmentGalleryLife Style

ഫിൻലൻഡിലെ കൊടും തണുപ്പിൽ ബിക്കിനി അണിഞ്ഞ് ഐസ് ബാത്ത്; താമസം ഇഗ്ലുവിനുള്ളിൽ: ലക്ഷ്മി റായി പങ്കുവെച്ച അവധിക്കാല വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു – ഇവിടെ കാണാം.

ഫിൻലൻഡിലെ കൊടും തണുപ്പില്‍ ബിക്കിനിയില്‍ ഐസ്ബാത്ത് ചെയ്യുന്ന വീഡിയോയുമായി നടി റായ് ലക്ഷ്മി. താരം നേരത്തെ നടത്തിയ ഫിൻലൻഡ് യാത്രയില്‍ നിന്നുള്ളതാണ് വീഡിയോ. വീഡിയോയ്ക്ക് പുറമെ ഫിൻലൻഡില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും റായ് ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. ഫിൻലൻഡ് അതിമനോഹരമായ സ്ഥലമാണെന്നും ഐസ് ബാത്ത് ചെയ്തത് മറക്കാനാകാത്ത അനുഭവമാണെന്നും നടി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

ad 1

ശരീരം തണുത്തുവിറക്കുന്ന കാലാവസ്ഥയിലും മൂന്ന് തവണ ഐസ് വെള്ളത്തില്‍ മുങ്ങി നിവർന്നു. ഇത്രയും സാഹസികമായ കാര്യം മുൻപ് ചെയ്തിട്ടില്ല. തന്റെ ശരീരം പെട്ടെന്ന് തന്നെ ആ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുവെന്നും റായ് ലക്ഷ്മി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഫിൻലൻഡ് എന്ന സന്തോഷ തീരം: യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സർവെ പ്രകാരം തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമാണ് ഫിൻലൻഡ്. വായുവും വെള്ളവും പോലെ പ്രിയപ്പെട്ടതാണ് ഫിൻലൻഡുകാർക്ക് സന്തോഷവും. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശീലിച്ചവരാണ് ഫിന്നിഷ് ജനത.

ad 3

അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യമാണ് ഫിൻലൻഡ്. അമൂല്യമായ പ്രകൃതി സമ്ബത്ത് വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതില്‍ ഫിൻലൻഡുകാർ പ്രഥമ പരിഗണന നല്‍കുന്നു. വനപ്രദേശങ്ങളും തടാകങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം അതിന്റെ സ്വാഭാവികതയോടെ തന്നെ പരിപാലിക്കുന്നു. പ്രകൃതിയോടിണങ്ങിയാണ് ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. എത്രവലിയ പണക്കാരായാലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ജീവിതരീതികള്‍ ഒഴിവാക്കുന്നു. ജീവിതത്തില്‍ സമ്മർദ്ദങ്ങളുണ്ടാവുമ്ബോള്‍ കൂടുതല്‍ പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഫിൻലൻഡുകാരുടെ തന്ത്രം.വർഷത്തില്‍ ഏത് സമയത്തെത്തിയാലും സഞ്ചാരികള്‍ക്ക് ഫിൻലൻഡ് അധ്വാനിക്കാൻ സാധിക്കും. ശൈത്യകാലത്ത് സ്കീയിങ്, സ്കേറ്റിങ്, ഐസ് ബാത്ത് തുടങ്ങിയ അതിസാഹസിക വിനോദങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. പരമ്ബരാഗതമായ ഇഗ്ലു വീടുകളിലെ താമസമാണ് മറ്റൊരാകർഷണം. നോർത്തേണ്‍ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി കാണാനും നിരവധി സഞ്ചാരികള്‍ ഫിൻലൻഡിലെത്താറുണ്ട്.

ad 5

വേനലില്‍ സൂര്യൻ അസ്തമിക്കാത്തത് കൊണ്ടുതന്നെ എപ്പോളും പ്രകാശം നിറഞ്ഞിരിക്കും. മഞ്ഞുകാലത്താകട്ടെ സൂര്യനെ കാണാൻ കിട്ടുക പോലുമില്ല. നിരവധി ദ്വീപുകളും നാല്‍പ്പതോളം ദേശീയോദ്യാനങ്ങളും ഫിൻലൻഡിലുണ്ട്. കടലിന്റെയും കരയുടെയും അതിമനോഹരമായ കാഴ്ചകള്‍ ആസ്വധിക്കാൻ ഇവിടങ്ങളിലേക്ക് പോകാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button