10000 രൂപയ്ക്ക് മുകളില്‍ വിലയുള്ള 4ജി ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്തിവച്ച്‌ 5ജി സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈല്‍ ഫോണ്‍ വ്യവസായ പ്രതിനിധികള്‍. ബുധനാഴ്ച മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ഇക്കാര്യം ഉറപ്പുനല്‍കിയത്.ഇനി മുതല്‍ 10,000 രൂപയ്ക്ക് മുകളില്‍ 5 ജി ഫോണുകള്‍ മാത്രം നിര്‍മ്മിക്കാനാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ്, സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍, മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 5ജി സേവനങ്ങളിലേക്ക് മാറാന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് മാസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിക്കുന്നതില്‍ ധാരണയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 75 കോടി ആളുകള്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇതില്‍ 10 കോടി ജനങ്ങള്‍ക്ക് നിലവില്‍ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിയിലധികം ആളുകള്‍ 3ജി, 4ജി സേവനങ്ങളുള്ള ഫോണുകള്‍ ഉപയോഗിക്കുന്നു. ഇവരെ വേഗത്തില്‍ 5 ജി സേവനങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക