തിരുവനന്തപുരം: പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. പെരുമ്ബാവൂരിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവെങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നു പരാതിക്കാരി വ്യക്തമാക്കി. ഈ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
എംഎല്‍എയുമായി നേരത്തെ പരിചയമുണ്ടെന്നും ഇക്കഴിഞ്ഞ ജൂലൈ മുതല്‍ അടുത്ത ബന്ധത്തിലായെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. എംഎല്‍എയുടെ കഴുത്തിലെ കുരിശുമാല തന്റെ കഴുത്തില്‍ അണിയിച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്കി, പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ബന്ധത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. വീട്ടില്‍ കയറിയും പുറത്തുകൊണ്ടുപോയും ഉപദ്രവിച്ചുവെന്നും യുവതി പൊലീസില്‍ മൊഴി നല്കി.
നാളെ എല്‍ദോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. പരാതിക്കാരി കൈമാറിയ ഫോണുകള്‍ പൊലീസ് സൈബര്‍ പരിശോധനക്ക് നല്‍കും. അതേസമയം, ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്ക് മുറുകുകയാണ്. തട്ടിക്കൊണ്ട് പോയി ദേഹോപദ്രവും ഏല്പിച്ചെന്ന യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ആദ്യ കേസ്. കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് യുവതിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ബലാത്സംഗക്കുറ്റവും ചുമത്തിയത്.
യുവതിയുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പീഡന വിവരം നേരത്തെ യുവതി മജിസ്ട്രേറ്റിനും മൊഴിയായി നല്‍കിയിരുന്നു. എംഎല്‍എയുടെ ഫോണ്‍ തട്ടിയെടുത്ത് യുവതി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ഏല്‍ദോസിന്റെ ഭാര്യ പൊലീസിന് നല്കിയ പരാതി. യുവതി കൈമാറുന്ന ഫോണുകളില്‍ എംല്‍എയുടെ ഫോണും ഉണ്ടോ എന്നത് നിര്‍ണ്ണായകമാണ്. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യേപക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ബലാത്സംഗക്കുറ്റം കൂടി ചുമത്തിയത്. ഒളിവിലുള്ള എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ് എടുത്ത കാര്യം സ്പീക്കറെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
അതേസമയം കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ കെപിസിസി. നേതൃത്വം വിശദീകരണം തേടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും തെറ്റായ നടപടികളും കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ടാണ് അന്വേഷണ കമ്മിഷന് വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും സതീശന് പറഞ്ഞു. എല്‍ദോസിന്റെ വിശദീകരണം തേടേണ്ട മര്യാദയുണ്ട്. ഇത് സംബന്ധിച്ച് മറ്റ് ചില വാര്‍ത്തകളും വരുന്നുണ്ട്. സ്വാഭാവികനീതിയെന്ന നിലയില്‍ മാത്രമാണ് ആരോപണവിധേയനില്‍നിന്നും വിശദീകരണം തേടുന്നത്. പ്രത്യേകിച്ച് ഇത്തരം കേസുകളില്‍ സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് നടപടി എടുക്കുന്നത് അനൗചിത്യമാണ്. ആരോപണത്തില്‍ കഴമ്ബുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെപിസിസി. അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശന് പറഞ്ഞു.