കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി പേരുടെ വരുമാന മാർഗമാണ് യൂട്യൂബ്. നിരവധി കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ളുവൻസർമാരും ഇതിലൂടെ പ്രശസ്തരായിട്ടുമുണ്ട്. ചില പ്രമുഖ യൂട്യൂബർമാർ മള്‍ട്ടി-മില്യണയർമാരുടെ നിരയിലേക്കു വരെ ഉയർന്നിട്ടുണ്ട്. ചിലർ പ്രധാനമായും പരസ്യ വരുമാനത്തെ ആശ്രയിക്കുമ്ബോള്‍, മറ്റുചിലർ മേക്കപ്പ് കമ്ബനികളും സ്വന്തം ബ്രാൻഡുകളും വരെ തുടങ്ങി. തൻമയ് ഭട്ട്, കുശ കപില, ബർഖ സിംഗ്, പ്രജക്ത കോലി തുടങ്ങിയ ഇന്ത്യൻ യൂട്യൂർമാരില്‍ ചിലർ ബോളിവുഡ് സിനിമകളില്‍ വരെ അഭിനയിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും ധനികരായ യൂട്യൂബർമാർ ആരൊക്കെയെന്ന് നോക്കാം.

1. ഭുവൻ ബാം: യൂട്യൂബില്‍ 26 മില്യനിലേറെ സബ്‌സ്‌ക്രൈബർമാരെ ആണ് ബിബി കി വൈൻസ് എന്ന യൂട്യൂബ് ചാനലിലൂടെ ഭുവൻ ബാം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 122 കോടി രൂപയുടെ ആസ്തിയോടെ, രാജ്യത്തെ ഏറ്റവും ധനികരായ യൂട്യൂബർമാരില്‍ ഒരാളാണ് ഇദ്ദേഹം. ഒരു സംഗീതജ്ഞനായി കരിയർ ആരംഭിച്ച ഈ 30 കാരൻ, ബിബി കി വൈൻസ് എന്ന കോമഡി ചാനലിലൂടെയാണ് ഇൻ്റർനെറ്റ് സെൻസേഷനായി മാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2. സന്ദീപ് മഹേശ്വരി: 27.8 മില്യൻ സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബറാണ് സന്ദീപ് മഹേശ്വരി. വ്യക്തിഗത വികസനം, പൊതു വിഷയങ്ങള്‍, ആത്മവിശ്വാസം വളർത്തല്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച്‌ അദ്ദേഹം തന്റെ വീഡിയോകളിലൂടെ സംസാരിക്കാറുണ്ട്. 5 മില്യണ്‍ ഡോളറാണ് (ഏകദേശം 41 കോടി രൂപ) അദ്ദേഹത്തിൻ്റെ ആസ്തി.

3. അജയ് നഗർ’കാരിമിനാറ്റി’ എന്നറിയപ്പെടുന്ന അജയ് നഗറിന് യൂട്യൂബില്‍ 39.2 മില്യൻ സബ്‌സ്‌ക്രൈബർമാരുണ്ട്. ‘Carryis Live’ എന്ന യൂട്യൂബ് ചാനലിലൂടെ ലൈവ് ഗെയിമിംഗ് സെഷനുകളാണ് അജയ് സ്ട്രീം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ആസ്തി ഏകദേശം 5 മില്യണ്‍ ഡോളറാണ് (ഏകദേശം 41 കോടി രൂപ).

4. ദില്‍രാജ് സിംഗ്ലൈഫ് ഹാക്കിങ്ങ് സെഷനുകള്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍, ഡിഎവൈ പ്രോജക്ടുകള്‍ എന്നിവയൊക്കെയാണ് ദില്‍രാജ് സിംഗ് എന്ന ഇന്ത്യൻ യൂട്യൂബറുടെ ചാനലില്‍ കാണാൻ സാധിക്കുക. ഇതിനകം തന്നെ, അദ്ദേഹം 31.7 മില്യൻ സബ്‌സ്‌ക്രൈബർമാരെ സമ്ബാദിച്ചിട്ടുമുണ്ട്. 2 മില്യണ്‍ ഡോളറാണ് (16 കോടി രൂപ) അദ്ദേഹത്തിൻ്റെ ആസ്തി.

5. ആശിഷ് ചഞ്ചലാനികോമിക് വീഡിയോകളാണ് ആശിഷ് ചഞ്ചലാനി എന്ന യൂട്യൂബറുടെ വീഡിയോയില്‍ കാണാൻ സാധിക്കുക. ‌പലപ്പോഴും തൻ്റെ വീഡിയോകളില്‍ ഒന്നിലധികം കഥാപാത്രങ്ങളായും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. ഏകദേശം 5 മില്യണ്‍ ഡോളറാണ് (ഏകദേശം 40 കോടി രൂപ) അദ്ദേഹത്തിൻ്റെ ആസ്തി.

6. ഗൗരവ് ചൗധരിഇന്ത്യയിലെ ഒരു പ്രമുഖ ടെക്‌നോളജി യൂട്യൂബറാണ് ഗൗരവ് ചൗധരി. ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍, പുതിയതായെത്തിയ സോഫ്‌റ്റ്‌വെയറുകള്‍, പ്രൊഡക്‌ട് റിവ്യൂകള്‍ എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ ചാനലില്‍ കാണാൻ സാധിക്കുക. ഏകദേശം 45 മില്യണ്‍ ഡോളറാണ് (356 കോടി രൂപ) ഗൗരവ് ചൗധരിയുടെ ആസ്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക