നിങ്ങള്‍ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോണ്‍ ഉപയോക്താവാണെങ്കില്‍, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ഗൂഗിള്‍ പ്ലേ സ്റ്റോർ ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാലിപ്പോള്‍ ആപ്പിളിൻ്റെയും ഗൂഗിളിൻ്റെയും കുത്തകയെ വെല്ലുവിളിക്കാൻ ഡിജിറ്റല്‍ പേയ്‌മെൻ്റ് കമ്ബനിയായ ഫോണ്‍പേ ഫെബ്രുവരി 21-ന് ഉപയോക്താക്കള്‍ക്കായി ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ ആൻഡ്രോയിഡ് അധിഷ്ഠിത ആപ്പ് സ്റ്റോറിനായി കമ്ബനി ഡെവലപ്പർ പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. ഇൻഡസ് ആപ്പ്സ്റ്റോർ ആൻഡ്രോയിഡ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകള്‍ ഇംഗ്ലീഷിന് പുറമെ 12 ഇന്ത്യൻ ഭാഷകളില്‍ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നു, ഒപ്പം വീഡിയോകളും മറ്റും അപ്‌ലോഡ് ചെയ്യാനുള്ള അനുമതിയും ഉണ്ട്.

സവിശേഷതകള്‍: ആപ്പ് ലിസ്റ്റിംഗിനായി ആപ്പ് നിർമാതാക്കളില്‍ നിന്ന് ഗൂഗിളും ആപ്പിളും ഏകദേശം 15 മുതല്‍ 30 ശതമാനം വരെ തുക ഈടാക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ പേയുടെ ഈ ആപ്പ് സ്റ്റോർ ഒരു ഫീസും ഈടാക്കില്ല എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ആപ്പ് സ്റ്റോറിൻ്റെ കാര്യത്തില്‍ ഗൂഗിളിൻ്റെ ആധിപത്യം കുറയുമെന്നാണ് കരുതുന്നത്.നിർമാതാക്കള്‍ക്ക് അവരുടെ ആപ്പുകളില്‍ ഇഷ്ടമുള്ള പേയ്‌മെൻ്റ് ഗേറ്റ്‌വേ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്ലിപ്കാർട്ട്, ഇക്സിഗോ, ഡോമിനോസ് പിസ്സ, സ്നാപ്ഡീല്‍, ജിയോമാർട്ട്, ബജാജ് ഫിൻസെർവ്, ഡ്രീം 11, നസറ ടെക്നോളജി, എ 23, എം പി എല്‍, ജംഗ്ലീ, റമ്മി, താജ് റമ്മി, റമ്മി പാഷൻ, റമ്മി കള്‍ച്ചർ, റമ്മി ടൈം തുടങ്ങി ആപുകള്‍ ഇൻഡസില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇൻഡസ് ആപ്പ്സ്റ്റോർ വെബ്സൈറ്റിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇമെയില്‍ അക്കൗണ്ടുകളില്ലാത്ത ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്ബർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ സംവിധാനവും ഈ ആപ്പ് സ്റ്റോറിൻ്റെ മറ്റൊരു സവിശേഷതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക