സ്വർണ ശേഖരത്തില്‍ കുതിച്ചുയർന്ന് ഇന്ത്യ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്ബതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു. 131,795 മില്യണ്‍ ഡോളർ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വർണ്ണ ശേഖരമാണ് ഖജനാവിലുള്ളത്. റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.

സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സമ്ബന്ന രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.ലിസ്റ്റ് പ്രകാരം 8,133.46 ടണ്‍ സ്വർണ്ണ ശേഖരമുള്ള യുഎസാണ് ഒന്നാം സ്ഥാനത്ത്. 3,352 ടണ്‍ സ്വർണ്ണ ശേഖരവുമായി ജർമ്മനി രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാൻസ് റഷ്യ, എന്നീ രാജ്യങ്ങള്‍ക്ക് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു രാജ്യത്തിന്റെ സാമ്ബത്തി സ്ഥിരതയ്‌ക്ക് സ്വർണ ശേഖരം പ്രധാന പങ്കാണ് വഹിക്കുന്നത്. സ്വർണ്ണത്തെ സ്ഥിരവും വിശ്വസനീയവുമായ നിക്ഷേപമായാണ് കണക്കാക്കുന്നത്. സ്വർണ്ണം കൈവശം വയ്‌ക്കുന്നതിലൂടെ, രാജ്യങ്ങള്‍ക്ക് അവരുടെ സാമ്ബത്തിക സ്ഥിരതയില്‍ ആത്മവിശ്വാസം വർദ്ധിക്കും. ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യത്തെ പിന്തുണയ്‌ക്കുന്നതില്‍ സ്വർണ്ണത്തിന് നിർണായക പങ്കുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക