പറ്റ്‌ന: സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പടുത്തിയ ശേഷം കഷണങ്ങളാക്കി കത്തിച്ചു. ബീഹാറിലെ നളന്ദ ജില്ലയിലെ ഹില്‍സ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പെട്രോളൊഴിച്ച്‌ കത്തിച്ചതിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തി. സ്ത്രീധനത്തെ ചൊല്ലി മകളെ മരുമകന്‍ കൊല്ലുകയായിരുന്നെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സഞ്ജിത് കുമാറിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നായിരുന്നു അരവിന്ദിന്റെ മകള്‍ കാജലും സഞ്ജിത്തും തമ്മിലുള്ള വിവാഹം.

ആ സമയത്ത് സഞ്ജിത്ത് റെയില്‍വെയി ഡി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹത്തിന് ടിടിഇആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ നാല് ലക്ഷം രൂപ കൂടി സഞ്ജിത്തിന്റെ വീട്ടുകാര്‍ സത്രീധനമായി ആവശ്യപ്പെടുകയായിരുന്നു.

ഫെബ്രുവരി മാസം സഞ്ജിത്തിന്റെ കുടുംബത്തിന് 80,000 രൂപ നല്‍കിയതായി യുവതിയുടെ പിതാവ് പറയുന്നു. എന്നാല്‍ സ്ത്രീധനത്തോടുള്ള ഇവരുടെ ആര്‍ത്തിയെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്നാണ് പിതാവ് പറയുന്നത്. ബന്ധുവിന്റെ വീട്ടില്‍ പോയ ശേഷം മകളെ കാണാനില്ലെന്ന് സഞ്ജിത്തിന്റെ കുടുംബം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവതിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ പരിധിക്ക് പുറത്തുമായിരുന്നു. തുടര്‍ന്ന് പൊലീസും കുടുംബവും യുവതിയ്ക്കായി തിരച്ചില്‍ നടത്തി.

തിരച്ചിലിനിടെ വയലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിച്ച നിലയില്‍ മൃതദേഹത്തിന്റെ വിവിധഭാഗങ്ങളും പൊലീസ് ലഭിച്ചു. മൃതദേഹം കാജലിന്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതികള്‍ക്കെതിരെ സ്ത്രീധനം, കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഒളിവിലായ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക