ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്ത്. നേതാക്കളുടെ സ്വീകാര്യത എത്രയുണ്ടെന്ന് ലക്ഷ്യമിട്ടാണ് സർവേ നടത്തിയത്. സർവേ പ്രകാരം രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിമാരില്‍ രണ്ടാം സ്ഥാനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ്. 51.3 ശതമാനം ജനപ്രീതിയോടെയാണ് യോഗി രണ്ടാം സ്ഥാനം ഉറപ്പാക്കിയത്.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പട്ടികയില്‍ ഒന്നാമത്. 52.7 ശതമാനം ജനപ്രീതിയോടെയാണ് നവീൻ ഒന്നാം സ്ഥാനത്ത് ഉള്ളത്. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാക്കളില്‍ ഒരാളാണ് നവീൻ. 48.6 ശതമാനം റേറ്റിംഗ് നേടിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‌ർമ്മയാണ് മൂന്നാം സ്ഥാനത്ത്. മുൻ കോണ്‍ഗ്രസ് അംഗമായ ശർമ്മ 2015ലാണ് ബിജെപിയില്‍ ചേർന്നത്. 2021ല്‍ അസമിലെ 15-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

42.6 ശതമാനം റേറ്റിംഗുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് നാലാം സ്ഥാനത്തുള്ളത്. ഇദ്ദേഹം ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ്. ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയ്‌ക്കാണ് അഞ്ചാം സ്ഥാനം. 41.4 ശതമാനമാണ് ഇദ്ദേഹത്തിന്റെ റേറ്റിംഗ്. 2016ല്‍ ബിജെപിയില്‍ ചേർന്ന മുൻ കോണ്‍ഗ്രസ് നേതാവായ സാഹ 2022ല്‍ ത്രിപുര മുഖ്യമന്ത്രിയായി രണ്ടാം തവണ അധികാരമേറ്റു. അതേസമയം പട്ടികയിലെ മറ്റ് മുഖ്യമന്ത്രിമാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക