ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിനാലു ശതമാനവും 14 വയസ്സില്‍ താഴെയുള്ളവരാണെന്ന് യുഎന്‍എഫ്പിഎ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. 77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക