ഏറെ ശ്രദ്ധനേടിയ ബോളിവുഡ് ചിത്രമാണ് ‘ലസ്റ്റ് സ്റ്റോറിസ്.’ അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരണ്‍ ജോഹർ എന്നീ സംവിധായകരുടെ നാല് ഷോർട്ട് ഫിലിം സെഗ്മെൻ്റുകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രമായിരുന്നു ഇത്. 2018ല്‍ പുറത്തിറങ്ങിയ ചിത്രം അതിന്റെ വ്യത്യസ്ഥ കഥാഗതിയിലും നിർമ്മാണത്തിലും ശ്രദ്ധനേടി. രാധിക ആപ്തെ, ഭൂമി പെഡ്നേക്കർ, മനീഷ കൊയ്രാള, കിയാര അദ്വാനി, ആകാശ് തോസർ, വിക്കി കൗശല്‍, നേഹ ധൂപിയ തുടങ്ങി വൻതാരനിരയാണ് ചിത്രത്തില്‍ വേഷമിട്ടത്.

കിയാര അദ്വാനി, വിക്കി കൗശല്‍ എന്നിവർ അഭിനയിച്ച്‌, കരണ്‍ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു ഭാഗം ‘സെക്സ് ടോയ്സ്’ വില്‍പ്പനയില്‍ വർധവുണ്ടാക്കിയന്നാണ് ചലച്ചിത്ര നിർമ്മാതാവ് സോമെൻ മിശ്ര അടുത്തിടെ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളില്‍, നായിക സെക്സ് ടോയി ഉപയോഗിക്കുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ആ രംഗങ്ങള്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച്‌ സോമെൻ മിശ്ര തുറന്നുപറയുന്നത്.”ആ ഷോർട്ട് ഫിലിമിലെ രംഗങ്ങള്‍ വൈറലായതിന്റെ കാരണം വ്യക്തമാണ്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം, സെക്സ് ടോയ്സ് വില്‍പ്പനയില്‍ വലിയ വർധനവുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സൈറ്റ് അവരുടെ വാർഷിക സർവേ പുറത്തിറക്കിയിരുന്നു. അതില്‍ അവർ വില്‍പ്പനയിലുണ്ടായ വർധന വെളിപ്പെടുത്തി.കൊവിഡ് കാലത്തും, ലസ്റ്റ് സ്റ്റോറീസ് പുറത്തിറങ്ങിയ സമയത്തും വല്‍പ്പന കൂടിയെന്നാണ് ഇതിലെ കണക്കുകള്‍. ആളുകള്‍ ‘കിയാര അദ്വാനി വൈബ്രേറ്റർ’, ‘കിയാര അദ്വാനി സെക്സ് ടോയ്സ്’ എന്നിവ ഗൂഗിളില്‍ വ്യാപകമായി സെർച്ച്‌ ചെയ്തിരുന്നു. 50-55 ശതമാനം വില്‍പ്പനയാണ് ഈ സമയത്ത് വർധിച്ചത്.ഞങ്ങള്‍ ആളുകളുടെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവരാൻ തുടങ്ങിയെന്ന് ഞാൻ ചിന്തിച്ചു. സിനിമയ്ക്ക് ഇത്രയധികം സ്വാധീനം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആളുകളുടെ ഫാഷനെ സിനിമ സ്വാധീനിക്കുമെന്ന് അറിയാം, പക്ഷെ ഇത് ഒരിക്കലും കരുതിയില്ല,” സോമെൻ മിശ്ര പറഞ്ഞു.

ചിത്രത്തില്‍ കിയാര അദ്വാനി അവതരിപ്പിച്ച വേഷം, താൻ ചെയ്യില്ലെന്ന് പറഞ്ഞതായി നടി കൃതി സനോൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സമൂഹത്തില്‍ പലരും തുറന്നുപറയാൻ മടിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയം ചെയ്യാൻ മനസുകാണിച്ച കിയാരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കബീർ സിംഗ്, ഗുഡ് ന്യൂസ്, ഗില്‍റ്റി, ഷേർഷാ തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രീതിയും അംഗീകാരവും ലഭിച്ച കിയാര അദ്വാനിക്ക് ലസ്റ്റ് സ്റ്റോറീസ് ഒരു വഴിത്തിരിവായിരുന്നു.രാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചർ, ഹൃത്വിക് റോഷൻ -ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാർ 2 എന്നീ ചിത്രങ്ങളിലാണ് നിലവില്‍ കിയാര അഭിനയിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക