കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് വരുതിയിലാക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു. യുവാവിന്റെ കൈയിൽ നിന്നും താഴേക്ക് വഴുതിവീണ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് കൊത്താനായയുന്നതും ദൃശ്യത്തിൽ കാണാം.

പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ യുവാവ് പാമ്പിന്റെ ശ്രദ്ധതിരിച്ചാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അസാധാരണ വലുപ്പമുള്ള പാമ്പിനെയാണ് യുവാവ് കൈയിലെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക