
സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് സർക്കാർ സ്‌കൂളിൽ ലഹരിമരുന്ന് വിതരണം. പലരും ഒരുമിച്ചു കൂടുകയും കറുപ്പും പോപ്പിയും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബർമർ ജില്ലയിലാണ് സംഭവം. ഗുഡമലാനിയിലെ സർക്കാർ സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിനുശേഷമാണ് ലഹരിവസ്തുക്കൾ വിതരണം ചെയ്തത്. ആളുകൾ കറുപ്പും പോപ്പി തൊണ്ടും പരസ്പരം കൈമാറുകയും അവ ഭക്ഷിക്കുകയും ചെയ്തു.