തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടം ചേർന്ന് ബലാത്സംഗത്തിനിരയാക്കി. പുന്നയൂർ കുളത്താണ് സംഭവം. പിതാവിന്റെ മൂന്ന് സുഹൃത്തുക്കളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം.

പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. പീഡന വിവരം അമ്മയെ അറിയിച്ചെങ്കിലും പോലീസിൽ പരാതി നൽകിയില്ലെന്നും പെൺകുട്ടി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസങ്ങൾക്ക് ശേഷം പെൺകുട്ടി അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അധ്യാപിക പോലീസിൽ വിവരമറിയിച്ചു. പെൺകുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് എത്തിയതായിരുന്നു പ്രതികൾ. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക