CrimeFlashKeralaNews

തിരുവനന്തപുരത്ത് എസ്ഐക്ക് മർദ്ദനം; രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.

തിരുവനന്തപുരം : ധനുവച്ചപുരം ഐഎച്ച്‌ആര്‍ഡി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘട്ടനം തടയാനെത്തിയ പാറശ്ശാല എസ് ഐ കെ ജിതിന്‍ വാസിനെ മര്‍ദ്ദിച്ച രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഐഎച്ച്‌ആര്‍ഡി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പാപ്പനംകോട് സ്വദേശി ഗൗതം ഹര്‍ഷ് (23), നെയ്യാറ്റിന്‍കര ആറാലുമൂട് സ്വദേശി ആകാശ്(23) എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്.

ad 1

ഗൗതം ഹര്‍ഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു. ധനുവച്ചപുരം വിടിഎം എന്‍എസ്‌എസ് കോളേജില്‍ നടന്ന യോഗാദിന പരിപാടികളില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ഐഎച്ച്‌ആര്‍ഡി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്യാംപസിന് അകത്ത് നിന്ന് കല്ലെറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തുടര്‍ന്ന് വിടിഎം എന്‍എസ് എസ് കോളേജ് വിദ്യാര്‍ത്ഥികള്‍ തിരിച്ച്‌ എറിഞ്ഞതോടെ സംഘര്‍ഷമായി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ് ഐ യ്ക്ക് നേരെയും ആക്രമണമുണ്ടായി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button