FeaturedGalleryKeralaKottayamNewsPolitics

മുഖ്യമന്ത്രിക്കു മുന്നിൽ നട്ടെല്ല് വളച്ചും കൈകൂപ്പിയും ശീലിച്ച മുൻ എംപി ചാഴിക്കാടൻ ഈ വീഡിയോ കണ്ടു പഠിക്കണം: ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്പീക്കറെയും, പ്രധാനമന്ത്രിയെയും നിശിതമായി വിമർശിച്ച് ഫ്രാൻസിസ് ജോർജ്; ജനങ്ങളുടെ ശബ്ദം സഭയിൽ ഉയർത്തുന്നത് അവകാശമാണെന്നും കോട്ടയം എംപി: വീഡിയോ

ലോക്സഭയിൽ ആയാലും നിയമസഭയിൽ ആയാലും പഞ്ചായത്തിൽ ആയാലും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് വിപുലമായ അധികാരങ്ങൾ ഉണ്ട്. ഇതിനെക്കുറിച്ച് ബോധ്യമുള്ള ജനപ്രതിനിധികൾക്ക് ജനങ്ങൾക്കുവേണ്ടി സംസാരിക്കുവാനുള്ള അവകാശം സഭയ്ക്കുള്ളിൽ ഉണ്ട്. എന്നാൽ ആദ്യമേ പറഞ്ഞതുപോലത്തെ ബോധ്യം ഇല്ലെങ്കിൽ ഭരണപക്ഷത്ത് ആണെങ്കിലും പ്രതിപക്ഷത്ത് ആണെങ്കിലും അധികാരികൾക്ക് മുന്നിൽ നട്ടെല്ല് വളക്കാനും കൈ കുപ്പി വണങ്ങാനും അവരുടെ ആട്ടും തുപ്പും കേട്ട് സായൂജ്യമടയാനും മാത്രമാവും ജനപ്രതിനിധിയുടെ വിധി.

ad 1

പൊതുവേദിയിൽ മുഖ്യമന്ത്രി തന്നെ ശകാരിച്ചത് പരാജയത്തിന് കാരണമായി എന്ന് കഴിഞ്ഞ ദിവസമാണ് തോമസ് ചാഴികാടൻ പാർട്ടി വേദിയിൽ തുറന്നു പറഞ്ഞത്. നവ കേരള സദസ്സിലെ ഈ സംഭവവികാസങ്ങളിൽ മുഖ്യമന്ത്രിയുടെ പരസ്യ ശകാരത്തേക്കാൾ അരോചകമായി തോന്നിയത് ശകാരം കേട്ടിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രിക്ക് മുന്നിൽ കുനിഞ്ഞ് കൈകൂപ്പി കുമ്പിട്ട് നിൽക്കുന്ന ചാഴികാടന്റെ ദൃശ്യങ്ങളാണ്. താൻ ഉയർത്തിയത് ജനങ്ങളുടെ വിഷയമാണെന്നും അത് മുഖ്യമന്ത്രിയെ അലസോരപ്പെടുത്തേണ്ട കാര്യമില്ല എന്നും തുറന്നു പറയാൻ ആർജ്ജവം ഇല്ലാത്ത, നാടൻ ഭാഷയിൽ പറഞ്ഞാൽ നട്ടെല്ലിന് ബലമില്ലാത്ത ലോക്സഭ എംപിയെ ഓർത്ത് അന്ന് കോട്ടയത്തെ ജനങ്ങൾ തലകുനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നാൽ ഇപ്പോൾ തങ്ങളുടെ എംപിയെ ഓർത്ത് കോട്ടയത്തെ ജനങ്ങൾക്ക് അഭിമാനം തോന്നുന്ന സംഭവവികാസങ്ങളാണ് പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഉണ്ടായിട്ടുള്ളത്. ലോക്സഭാ സ്പീക്കർ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിസംബോധന ചെയ്തും അഭിനന്ദിച്ചും സംസാരിക്കുവാൻ അവസരം കിട്ടിയപ്പോൾ ഫ്രാൻസിസ് ജോർജ് എന്ന കോട്ടയം എംപി അത് കൃത്യമായി വിനിയോഗിച്ചു.

ad 3

കഴിഞ്ഞ പാർലമെന്റിന്റെ കാലാവധിയിലും സ്പീക്കർ ആയിരുന്ന ഓം ബിർലയുടെ കീഴിൽ സുവർണ്ണ കാലഘട്ടമാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാൽ ഇതിന് ഘണ്ഠിച്ചുകൊണ്ട് എന്തായിരുന്നു സുവർണ്ണകാലം എന്ന ചോദ്യമാണ് ഫ്രാൻസിസ് ജോർജ് സഭയിൽ ഉയർത്തിയത്. പ്രതിപക്ഷ നിരയിലെ ജനശബ്ദത്തെ അടിച്ചമർത്തിയതും, എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയതുമായിരുന്നോ സുവർണ്ണ കാലഘട്ടം എന്ന് രേഖപ്പെടുത്തേണ്ടത് എന്ന ഫ്രാൻസിസിൻ്റെ ചോദ്യത്തിനു മുന്നിൽ പരിണിത പ്രജ്ഞനായ സ്പീക്കർ അക്ഷരാർത്ഥത്തിൽ പകച്ചു പോയി. ഫ്രാൻസിസ് ജോർജ് ഉയർത്തിയ വിമർശനങ്ങളെ സാകൂതം വീക്ഷിക്കുന്ന നരേന്ദ്രമോദിയും ദൃശ്യങ്ങളിൽ ഉണ്ട്. രാഹുൽഗാന്ധി കഴിഞ്ഞാൽ ഒരുപക്ഷേ ഏറ്റവും ശക്തമായി പ്രതിപക്ഷ നിരയിൽ നിന്ന് ഇന്നലെ ഉയർന്നുകേട്ട ശബ്ദവും ഫ്രാൻസിസ് ജോർജിന്റേതായിരുന്നു. വീഡിയോ ചുവടെ കാണാം.

ad 5

പുരുഷു എന്നെ അനുഗ്രഹിക്കണം 🙏

Posted by Palakkaran Chettan – പാലാക്കാരൻ ചേട്ടൻ on Saturday, March 16, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button