തിരുവനന്തപുരം: അഗ്നിപഥ് പ്രതിഷേധം, ഇന്ത്യൻ റെയിൽവേക്ക് 1000 കോടിയുടെ നഷ്ടം. 21 ട്രെയിനുകൾ അഗ്നിക്കിരയാക്കി. ഒരു എഞ്ചിന്റെ വില 12 കോടി രൂപ. ഒരു സ്ലീപ്പർ കോച്ച് 2 കോടി രൂപ.

അഗ്നിപഥ് പ്രതിഷേധം ; ഇന്ത്യൻ റെയിൽവേക്ക് 1000 കോടിയുടെ നഷ്ടം. എ സി കോച്ച് 2.5 കോടി രൂപ. 12 ലക്ഷം ആളുകൾക്ക്‌ യാത്ര റദ്ദാക്കേണ്ടിവന്നു. 922 മെയിൽ – എക്സ്പ്രസ് ട്രെയിനുകൾ ക്യാൻസൽ ചെയ്തു.120 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 5 ലക്ഷം പി എൻ ആർ ക്യാൻസൽ ചെയ്യപ്പെട്ടു.70 കോടി രൂപ റീഫണ്ടായി നൽകേണ്ടിവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഗ്നിപഥ് പ്രതിഷേധം മൂലം റെയിൽവേ പ്രോപ്പർട്ടിക്ക് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ഉത്തർ പ്രദേശിലും ബീഹാറിലുമാണ്. 6 സംസ്ഥാനങ്ങളിൽ നടന്ന ആക്രമണങ്ങളിലാണ് റെയിവേക്ക് ഈ നഷ്ടമൊക്കെയും സംഭവിച്ചിരിക്കുന്നത്.

റെയിൽവേ പ്രോപ്പർട്ടി സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം എക്കാലവും നമ്പർ 1 ആണ്.
കേരളത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും യാത്രക്കാരുൾപ്പെടെയുള്ള പൊതുജനങ്ങളും ഇക്കാര്യത്തിൽ സദാ ബോധവാന്മാരും ജാഗരൂകരുമാണ്.

അപ്പോഴും റെയിൽ വികസനത്തിലും റെയിൽവേ സോൺ വിഷയത്തിലും നമ്മൾ ഇപ്പോഴും പിന്തള്ളപ്പെടുക യാണ്. കേരളത്തിലേക്ക് വരുന്ന നല്ല കോച്ചുകൾ വരെ കോയമ്പത്തൂർ കടക്കാൻ തമിഴ്നാട് അനുവദിക്കാറില്ല. തമിഴ് നാട്ടിൽ ഓടിത്തകർന്ന കണ്ടം ചെയ്ത കോച്ചുകളാണ് നമുക്കായി പലപ്പോഴും ലഭിക്കുന്നത്. സംശയമുള്ളവർ കൊല്ലം -പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്രചെയ്തുനോക്കുക. മൂക്കുപൊത്താതെ അതിലൂടെ യാത്രചെയ്യാൻ കഴിയില്ല. കൊല്ലം -പുനലൂർ പാസഞ്ചർ ട്രെയിനിന്റെ ടോയ്‌ലെറ്റുകളിലെ അസഹ്യമായ ദുർഗന്ധവും ദ്രവിച്ച കോച്ചുകളുടെ ശോച്യാവസ്ഥയും കാലങ്ങളായ തുടർക്കഥയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക