CinemaEntertainmentGalleryIndia

ഏതാണ് ഒർജിനൽ? പ്രേക്ഷകരെ കൺഫ്യൂഷൻ അടിപ്പിച്ച നമ്പി നാരായണനും, ആർ മാധവനും: വീഡിയോ കാണാം.

റോക്കട്രി: ദി നമ്ബി ഇഫക്റ്റ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണനൊപ്പം രസകരമായ വീഡിയോയുമായി ചിത്രത്തിന്റെ സംവിധായകനും നായകനുമായ ആര്‍ മാധവന്‍. വീഡിയോയില്‍ അദ്ദേഹം നമ്ബി നാരായണനായി വേഷമിട്ട് യഥാര്‍ത്ഥ നമ്ബി നാരായണനൊപ്പം ഒരു ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ച്‌ ഇരിക്കുന്നത് കാണാം. സംസാരിക്കേണ്ട ഡയലോഗുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കളിയാക്കല്‍ ആണ് വിഡിയോയില്‍ ഉള്ളത്.

ad 1
https://www.instagram.com/tv/Ce0W9qnlW0o/?igshid=YmMyMTA2M2Y=
ad 4

നമ്ബി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്ബി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് റോക്കറ്ററി ദി നമ്ബി എഫക്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് റിലീസിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button