തിരുവനന്തപുരം: വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. പട്ടം സെന്‍റ് മേരീസ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് കലാശിച്ചത്. മര്‍ദ്ദനമേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെയാണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വന്ന ഡാനിയലിനെ ബസ് സ്റ്റോപ്പില്‍ കാത്തു നിന്ന കുട്ടികളാണ് മര്‍ദ്ദിച്ചത്. തന്റെ സഹപാഠിയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഡാനിയേല്‍ പറഞ്ഞു.മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡാനിയല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പരിശോധിച്ച്‌ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക