
കൊല്ലത്ത് വീണ്ടും മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രൻ ആണ് 50 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.
ബെംഗളരുവില്‍ നിന്ന് കാറില്‍ വരുമ്ബോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടന്ന് നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതി എത്തിയ കാറിന് കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു.