ലഹരിമരുന്നിന് അടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് അമ്മ മിനി പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദമ്ബതികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണ് കോഴിക്കോട് ജില്ലയില്‍ ലഹരിമരുന്നുമായി പിടിയിലായത്.
ലഹരിയുടെ കെണിയില്‍ പെട്ട് നാട്ടിലും വീട്ടിലും ഭീതി വിതയ്ക്കുന്ന സംഘങ്ങള്‍ക്കെതിരെ വലിയ ചെറുത്ത് നില്‍പ്പ് നടക്കുന്നതിനിടെയാണ് ലഹരിക്കടിമയായ സ്വന്തം മകനെ അമ്മയ്ക്ക് പൊലീസില്‍ ഏല്‍പ്പിക്കേണ്ടി വന്നത്. കോഴിക്കോട് എലത്തൂർ സ്വദേശി മിനിയാണ് 26കാരനായ മകൻ രാഹുലിനെ പൊലീസിന് കൈമാറിയത്. മകൻ കൊല്ലുമെന്ന് തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസിനെ വിളിച്ചതെന്ന് മിനി പറഞ്ഞു.
-->
ചെറിയ പ്രായത്തില്‍തന്നെ ലഹരി ഉപയോഗം തുടങ്ങിയ രാഹുലിൻറെ ഉപദ്രവം ഏറെ സഹിക്കേണ്ടി വന്നതായയും ഇവർ പറയുന്നു. വീട്ടിനകത്തു നിന്നുപോലും കഞ്ചാവ് ഉപയോഗിക്കുന്ന രാഹുല്‍ പോക്സോ കേസിലും അടിപിടി കേസുകളിലും പ്രതിയാണ്. നിലവില്‍ വാറണ്ടുള്ള പോക്സോ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് എലത്തൂർ പൊലീസ് അറിയിച്ചു.
അതിനിടെ, ലഹരി സംഘങ്ങളുടെ വ്യാപനം വ്യക്തമാക്കുന്ന മറ്റു നിരവധി സംഭവങ്ങളും ഇന്ന് കോഴിക്കോട് ജില്ലയിലുണ്ടായി. താമരശേരിയില്‍ എക്സൈസ് പിടിയിലായ യുവാവ് താൻ രാസ ലഹരിയായ എംഡിഎംഎ വിഴുങ്ങിയതായി അറിയിച്ചതിനെത്തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശേരി അന്പായത്തോട് സ്വദേശി ഫായിസാണ് താൻ എംഡിഎംഎ വിഴുങ്ങിയതായി പറഞ്ഞത്. ഇയാളുടെ സുഹൃത്ത് മിർഷാദിനെ ഇന്ന് കോഴിക്കോട് കോവൂരില്‍ വച്ച് 58 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച താമരശേരിയിലെ ഷാനിദിൻറെ സുഹൃത്തുക്കളാണ് ഇരുവരും.
അതിനിടെ, വടകരയില്‍ കഞ്ചാവുമായി ദന്പതികളെ എക്സൈസ് പിടികൂടി. വില്യാപ്പളളി സ്വദേശി അബ്ദുല്‍ കരീം ഭാര്യറുഖിയ എന്നിവരാണ് പിടിയിലായത്. ഇന്നലെ മാത്രം കോഴിക്കോട് നഗര പരിധിയില്‍ പൊലീസ് നടത്തിയ പരിശോധനിയില്‍ 32 പേരെയാണ് ലഹരി മരുന്നുകളുമായി പിടികൂടിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക