
യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകരാജ്യങ്ങള്‍ ഭയപ്പെട്ട വ്യാപാര യുദ്ധം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി ചുമത്തുമെന്നാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് നികുതി ബാധകമായിക്കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ ഇറക്കുമതിക്ക് 2025 ഏപ്രില്‍ 2 മുതലാണ് തീരുവ ബാധകമാകുന്നത്. യു എസ് നികുതി ഭാരം ഇന്ത്യൻ വിപണിയേയും ബാധിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധർ പറയുന്നത്.
അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയാകട്ടെ 110 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് കുറച്ചാല്‍ അമേരിക്കയുടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ വൻ വില കുറവിനും സാധ്യതയുണ്ട്. അമേരിക്കയിലെ മികച്ച പ്രൊഡക്ടുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള അവസരമായി ഇത് മാറിയേക്കുമെന്ന് സാരം. ഇത് ഇന്ത്യയിലെ ഉപയോക്താക്കളെ സംബന്ധിച്ച ‘ലാഭക്കച്ചവടമാണെന്ന്’ പറയേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.