
പെണ്‍വാണിഭത്തിനായി കടത്തുകയായിരുന്ന ഒമ്ബത് സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനിടെ ബെംഗളൂരു ബ്യാദരഹള്ളിയിലെ വാടകവീട്ടില്‍ നിന്ന് സെക്‌സ് റാക്കറ്റ് നടത്തിയ രണ്ട് സ്ത്രീകളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പലത, ഉമ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടില്‍ റെയ്ഡ് നടത്തുകയും രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവില്‍ ജോലി തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരായ യുവതികളെ പുഷ്പലതയും ഉമയും പ്രലോഭിപ്പിച്ച് മാംസക്കച്ചവടത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഇരുവരും യുവതികളുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുകയും കണ്ടെത്തുകയുമായിരുന്നു. തങ്ങളുടെ ഭർത്താക്കൻമാരില്ലെന്ന് പറഞ്ഞാണ് ഇവർ വീട് വാടകയ്‌ക്കെടുത്തതെന്നും പോലീസ് പറഞ്ഞു.