CrimeFlashGalleryKeralaNews

യുവതിയെ വീട്ടിൽ കയറി സ്ത്രീകൾ കൂട്ടം ചേർന്ന് മർദ്ധിച്ചു; അതിക്രമം സാമ്പത്തിക ഇടപാടിനെ ചൊല്ലി: കൊല്ലത്തുനിന്ന് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം.

തെന്മലയില്‍ യുവതിക്ക് നേരെ ആക്രമണം. ചെറുക്കടവ് പതിനാലേക്കർ മധു ഭവനില്‍ സുരജയ്‌ക്കാണ് മർദ്ദനമേറ്റത്. പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ ഒരുകൂട്ടം സ്ത്രീകള്‍ സുരജയെ വീട്ടില്‍ കയറി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ad 1

ഇസാഫ് മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്. തൃശൂരിലെ സ്വകാര്യ പണമിടപാട് കമ്ബനിയിലാണ് സുരജ ജോലി ചെയ്യുന്നത്. അടവില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് സ്ത്രീകള്‍ക്ക് പണം നഷ്ടമായെന്നാരോപിച്ചായിരുന്നു മർദ്ദനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

സുരജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗീത, മാളു, ജയ, വസന്തകുമാരി, സരിത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി വീട്ടില്‍ കയറി സംഘം ചേർന്ന് മർദ്ദിക്കുക, ബഹളം ഉണ്ടാക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും സുരജ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ രേഖകള്‍ പരിശോധിച്ച്‌ കുറ്റക്കാർക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button