ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തര്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ad 1
ഇന്‍സ്റ്റഗ്രാമില്‍ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും എസ്തറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാവാറുണ്ട്. അധികം വൈകാതെ എസ്തറിനെ നായികയായി ബിഗ് സ്ക്രീനില്‍ കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.ഇപ്പോഴിതാ എസ്തര് പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.
ad 2
തന്റെ വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മോണോക്കിനിയണിഞ്ഞാണ് ചിത്രങ്ങളില്‍ എസ്തര് എത്തിയിരിക്കുന്നത്. അതിസുന്ദരിയാണ് ചിത്രങ്ങളില്‍ എസ്തര്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് എസ്തറിന്റെ ഈ ബോള്‍ഡ് ലുക്ക് തീരെ പിടിച്ചിട്ടില്ലെന്നതാണ് വസ്തുത. നിരവധി പേരാണ് താരത്തിന് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.
ad 3
എന്തു തന്നെ ചെയ്തിട്ടും അങ്ങട് മെന ആകുന്നില്ലല്ലോ. ദൃശ്യം 3യില്‍ റാണി തന്നെ സ്വന്തം മോളെ കൊല്ലുമല്ലോ. ആദ്യമായി ഇതിട്ടു വരുന്ന യുവനടി. നീ ഇത്രയൊക്കെ കാണിച്ചിട്ടും അങ്ങോട്ട് രക്ഷപ്പെടുന്നില്ലല്ലോ കൊച്ചേ. ഇതൊക്കെ തെറ്റാണ് മോളേ. കാണിച്ചു ജീവിക്കുന്നു, വെറുതെ ഇരിക്കുവാണല്ലേ, അവസരം മാത്രം കിട്ടുന്നില്ല. കുട്ടിക്ക് ഗ്ലാമര്‍ ആകാനും അഭിനയിക്കാനും കഴിവുണ്ട്. ഏതെങ്കിലും ഡയറക്ടര്‍ ഇയാളെ രക്ഷിക്കട്ടെ എന്നിങ്ങനയാണ് എസ്തറിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. അതേസമയം താരത്തിന് പിന്തുണയായും അഭിനന്ദനങ്ങളുമായും നിരവധി പേര് എത്തുന്നുമുണ്ട്.
ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4