
തെലങ്കാനയില്‍ ആറ് സ്‌ത്രീകളെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ജൊഗുലാമ്ബ ഗഡ്‌വാല ജില്ലയിലെ കെടിദോദി മണ്ഡലത്തിലെ ചിന്തലകുണ്ടയിലുള്ള ബോയ കസാമയ്യ എന്ന ഖാസിം (25) ആണ് പിടിയിലായത്. കൂലിപ്പണിക്കാരനായ ഇയാള്‍ തികഞ്ഞ മദ്യപാനി ആയിരുന്നു. രണ്ടര വര്‍ഷം മുമ്ബാണ് ഇയാള്‍ മെഹബൂബനഗറില്‍ എത്തിയത്.ജോലി ചെയ്‌ത് കിട്ടുന്ന പണം മുഴുവന്‍ ഇയാള്‍ മദ്യത്തിനും ഭക്ഷണത്തിനുമായാണ് ചെലവിട്ടത്. ബസ്‌സ്റ്റാന്‍ഡിലും തെരുവിലുമാണ് ഇയാള്‍ ഉറങ്ങിയിരുന്നത്.
തൊഴിലാളികളെയും നിരപരാധികളായ സ്‌ത്രീകളെയും ഇയാള്‍ പണം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് ഇവരെ കൊല്ലുകയും ആയിരുന്നു. മെയ്23ന് കസാമയ്യ മെഹബൂബ പട്ടണത്തിലെ ടിഡി ഗുട്ടയിലെ തൊഴിലാളികള്‍ കഴിയുന്ന ഇടത്ത് നിന്ന് ഒരു സ്‌ത്രീയെ ഭൂട്‌പൂര്‍ നഗരസഭയിലെ അമിസ്‌ത്യപൂരിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്‌തു.