GalleryIndiaInternationalNewsSports

മെസി സ്‌റ്റൈലില്‍ രോഹിത് ശര്‍മ്മ; ലോകകപ്പ് ഏറ്റുവാങ്ങാൻ ഇന്ത്യൻ നായകനെത്തിയത് മെസിയുടെ ചുവടുകള്‍ അനുകരിച്ച്‌: വൈറല്‍ വീഡിയോ കാണാം.

ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടതിന് പിന്നാലെ വൈകരികമായ നിമിഷങ്ങള്‍ക്കാണ് ബാർബഡോസിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കിരീടമുയർത്തിയപ്പോഴും ആവേശത്തിലായിരുന്നു താരങ്ങള്‍. അർജന്റീനയുടെ ലോകകപ്പ് കിരീടനേട്ടം ടീം ഇന്ത്യ ബാർബഡോസില്‍ പുനരാവിഷ്‌കരിച്ചു. കിരീടം ഏറ്റുവാങ്ങാൻ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി നടത്തിയ അതേ ആഘോഷമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും നടത്തിയത്. ജയ് ഷായില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാനെത്തിയ രോഹിത് മെസിയെ അനുകരിച്ച്‌ ചുവടുകള്‍ വെച്ചാണ് പോഡിയത്തിലേക്ക് എത്തിയത്. ട്രോഫി വാങ്ങിയ ശേഷമുളള ആഹ്ലാദ പ്രകടനത്തിലും സമാനതകള്‍ ഉണ്ടായിരുന്നു.

ad 1

മെഡലുകളും ട്രോഫികളും വാങ്ങാനായി ഇന്ത്യൻ താരങ്ങള്‍ ഓരോരുത്തരായി വേദിയിലേക്ക് വരുമ്ബോഴായിരുന്നു സംഭവം. വേദിയിലുണ്ടായിരുന്ന കുല്‍ദീപ് യാദവ് ഇന്ത്യൻ നായകനെ മെസി മോഡല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട അർജന്റൈൻ താരങ്ങളുടെ ആഹ്ലാദപ്രകടനം അന്ന് ലോകമെങ്ങും തരംഗമായിരുന്നു. അതിന്റെ ചുവടുപിടിച്ച്‌ ഇന്ത്യൻ താരങ്ങള്‍ നടത്തിയ വിജയാഘോഷവും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ചാണ് രോഹിത് ശർമ്മയും സംഘവും രണ്ടാം ടി20 കിരീടം നേടിയത്. 2023 നവംബർ 19 ന് ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ നിന്ന് നിറകണ്ണുകളോടെയാണ് രോഹിത്തും കോലിയും ബുമ്രയുമെല്ലാം മടങ്ങിയത്. കയ്യില്‍ നിന്ന് വഴുതിപ്പോയ ഏകദിന ലോകകപ്പ് കിരീടത്തിന് പകരമായി കരീബിയൻ മണ്ണില്‍ നിന്ന് ടി20 കിരീടവും കൊണ്ടാണ് രോഹിത്തും സംഘവും ഇന്ത്യയിലേക്ക് എത്തുന്നത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button