FlashIndiaMoneyNewsSports

ടി ട്വന്റി ലോകകപ്പ്: ജേതാക്കളായ ഇന്ത്യൻ ടീമിന് ലഭിക്കുക ഇട്ട് മൂടാനുള്ള പണം; ഫൈനലിൽ തോറ്റ ദക്ഷിണാഫ്രിക്കക്കും കോടികൾ; വിശദാംശങ്ങളും കണക്കുകളും വായിക്കാം.

രാജ്യം ടി20 ലോകകപ്പ് നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. തീപാറിയ പോരാട്ടത്തിനൊടുവില്‍ ഏഴു റണ്‍സിനാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 17 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിടുമ്ബോള്‍ ഇന്ത്യൻ ടീമിന്റെ കൈകളിലേക്കെത്തുന്നത് കോടികളാണ്. കപ്പടിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കൻ ടീമും ജന്മനാട്ടിലേക്ക് മടങ്ങുക കൈ നിറയെ പണവുമായി തന്നെയാണ്.

ad 1

ടി20 ലോകകപ്പിലെ സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024ലെ ടി20 ലോകകപ്പിനായി 11.25 മില്യണ്‍ ഡോളർ (ഏകദേശം 93.51 കോടി രൂപ) സമ്മാനത്തുകയായി നിശ്ചയിച്ചു. വിജയികളാകുന്ന ടീമിന് ഏകദേശം 20.36 കോടി രൂപയാണ് ലഭിക്കുക. ടി20 ലോകകപ്പിൻ്റെ ചരിത്രത്തിലാദ്യമായാണ് ജേതാക്കളായ ടീമിന് ഇത്രയും തുക ലഭിക്കുന്നത്. അതേസമയം, ഫൈനലില്‍ തോറ്റ ടീമിന്, അതായത് റണ്ണറപ്പായ ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് ഏകദേശം 10.64 കോടി രൂപയാണ് (1.28 മില്യണ്‍ ഡോളർ). സെമിഫൈനലിലെത്തിയ ശേഷിക്കുന്ന രണ്ട് ടീമുകളായ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനും ഏകദേശം 6.54 കോടി രൂപ (787,500 ഡോളർ) നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇത്തവണ 20 ടീമുകളാണ് ടി20 ലോകകപ്പില്‍ പങ്കെടുത്തത്. ഓരോ ടീമിനും ഐസിസി കുറച്ച്‌ തുക നല്‍കിയിരുന്നു. സൂപ്പർ-8-നപ്പുറം (രണ്ടാം റൗണ്ട്) മുന്നേറാത്ത ടീമുകള്‍ക്ക് 382,500 ഡോളർ (ഏകദേശം 3.17 കോടി രൂപ) ലഭിച്ചു.ഒമ്ബത് മുതല്‍ 12 വരെ സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് 247,500 ഡോളർ (ഏകദേശം 2.05 കോടി രൂപ) ലഭിച്ചു. 13 മുതല്‍ 20 വരെ റാങ്കിലുള്ള ടീമുകള്‍ക്ക് 225,000 ഡോളർ (ഏകദേശം 1.87 കോടി രൂപ) ലഭിച്ചു. ഇതുകൂടാതെ, മത്സരം വിജയിക്കുമ്ബോള്‍ (സെമി ഫൈനലുകളും ഫൈനലുകളും ഒഴികെ) ടീമുകള്‍ക്ക് 31,154 ഡോളർ (ഏകദേശം 25.89 ലക്ഷം രൂപ) അധികമായി ലഭിച്ചു.

ad 3

2204 ടി-20 ലോകകപ്പിൻ്റെ സമ്മാനത്തുക

ad 5

• വിജയി (ഇന്ത്യ): ഏകദേശം 20.36 കോടി രൂപ

• റണ്ണറപ്പ് (ദക്ഷിണാഫ്രിക്ക): 10.64 കോടി രൂപ

• സെമിഫൈനലിസ്റ്റ്: 6.54 കോടി രൂപ

• രണ്ടാം റൗണ്ടില്‍ പുറത്തായാല്‍: 3.17 കോടി രൂപ

• 9 മുതല്‍ 12 വരെയുള്ള ടീമുകള്‍: 2.05 കോടി രൂപ

• 13 മുതല്‍ 20 വരെയുള്ള ടീമുകള്‍: 1.87 കോടി

• റൗണ്ട് 1, റൗണ്ട് 2 എന്നിവയിലെ വിജയങ്ങള്‍: 25.89 ലക്ഷം രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button