FlashGalleryInternationalNewsSports

ഡക്ക് വർത്ത് ലൂയിസ് നിയമം അനുകൂലമാക്കാൻ അഫ്ഗാൻ താരം പരിക്ക് അഭിനയിച്ചു; നടപടി കോച്ചിന്റെ നിർദ്ദേശത്തെ തുടർന്ന്? വീഡിയോ ദൃശ്യങ്ങൾ തെളിവായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വിമർശനം: വിവാദ വീഡിയോയും വിശദാംശങ്ങളും വാർത്തയോടൊപ്പം.

തീർത്തും നാടകീയമായിരുന്നു ടി20 ലോകകപ്പ് സെമിയിലേക്കുള്ള അഫ്ഗാനിസ്താന്റെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലൻഡിനേയും സൂപ്പർ എട്ടില്‍ ആദ്യം ഓസ്ട്രേലിയയേയും പിന്നാലെ നിർണായക പോരാട്ടത്തില്‍ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിനെയും കീഴടക്കിയായിരുന്നു അഫ്ഗാന്റെ കുതിപ്പ്. ബംഗ്ലാദേശിനെതിരായ മത്സരം മഴ കാരണം ഇടയ്ക്കിടെ തടസപ്പെട്ടിരുന്നു.

ad 1

ഇത്തരം ഒരു സാഹചര്യത്തില്‍ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യം ലഭിക്കാനായി കളി വൈകിപ്പിക്കാൻ അഫ്ഗാൻ താരം ഗുല്‍ബാദിൻ നയ്ബ് പരിക്ക് അഭിനയിച്ചതാണെന്ന ആരോപണം ഏറെ വിമർശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ 12-ാം ഓവറില്‍ വീണ്ടും മഴയെത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം ബംഗ്ലാദേശ് ഏഴിന് 81 റണ്‍സെന്ന നിലയില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കളി നിർത്താനുള്ള ഒരുക്കംതുടങ്ങുമ്ബോള്‍ മഴനിയമമനുസരിച്ച്‌ ബംഗ്ലാദേശ് രണ്ടു റണ്‍സിന് പിന്നിലായിരുന്നു. ഒരു ബൗണ്ടറിയോ മറ്റോ വന്നാല്‍ അവർ മുന്നില്‍ക്കയറുമെന്ന് തിരിച്ചറിഞ്ഞ അഫ്ഗാൻ കോച്ച്‌ ജൊനാഥൻ ട്രോട്ട് ഈ ഘട്ടത്തില്‍ കളി വൈകിപ്പിക്കാൻ ടീമിനോട് നിർദേശിക്കുകയായിരുന്നു. കോച്ചിന്റെ സൂചന കണ്ടതോടെ സ്ലിപ്പില്‍ ഫീല്‍ഡ്ചെയ്യുകയായിരുന്ന ഗുല്‍ബാദിൻ നയിബ് പെട്ടെന്ന് പേശിവലിവ് വന്നിട്ടെന്നപോലെ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു.

ad 3

താരത്തെ സഹതാരങ്ങള്‍ ചേർന്ന് ഗ്രൗണ്ടിന് പുറത്തേക്കെത്തിക്കുകയായിരുന്നു. മനപ്പൂർവ്വം മത്സരം വൈകിപ്പിക്കാനുള്ള ശ്രമമായിരുന്നു ഗുല്‍ബാഡിൻ നടത്തിയതെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. അഫ്ഗാൻ ടീമിനെതിരേയും ഗുല്‍ബാഡിനെതിരേയും ശക്തമായ പ്രതിഷേധമാണുയർന്നത്. ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകള്‍ക്ക് വിരാമമിട്ടാണ് അഫ്ഗാൻ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇതോടെ ഓസീസ് ആരാധകരും അഫ്ഗാനെതിരേ തിരിഞ്ഞു.

ad 5

ഇതോടെ നയ്ബിനെയിരെയും അഫ്ഗാൻ ടീമിനെതിരെയും ഐ.സി.സിയുടെ നടപടി ഉണ്ടായേക്കുമെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ വന്നു. എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് ഐ.സി.സി. നിയമം അനുസരിച്ച്‌ വ്യക്തമാകുന്നത്. കാരണം ഐ.സി.സി. പെരുമാറ്റച്ചട്ടമനുസരിച്ച്‌ മത്സരത്തിനിടെ സമയം പാഴാക്കുന്നത് നിയമത്തിലെ 2.10.7 ആർട്ടിക്കിള്‍ പ്രകാരം ലെവല്‍ 1, 2 വിഭാഗത്തില്‍പ്പെടുന്ന കുറ്റം മാത്രമാണ്. ലെവല്‍ 1 കുറ്റത്തിന് പരമാവധി ലഭിക്കാവുന്ന ശിക്ഷ മാച്ച്‌ ഫീയുടെ 100 ശതമാനം പിഴയും രണ്ട് സസ്പെൻഷൻ പോയന്റുമാണ്. ഒരു വർഷം നാല് സസ്പെൻഷൻ പോയന്റ് ലഭിക്കുന്ന താരത്തിന് മാത്രമാണ് വിലക്ക് ലഭിക്കുക.

വിലക്ക് നേരിട്ടാൻ ഒരു ടെസ്റ്റ്, രണ്ട് ഏകദിനം, ഒരു ടി20 എന്നിവയില്‍ ഏതെങ്കിലും ഒന്നാവും നഷ്ടമാവുക. ഇനി ആർട്ടിക്കിള്‍ 41.9 അനുസരിച്ച്‌ ടി20-യില്‍ ഒരു ബൗളറോ ഫീല്‍ഡറോ സമയം പാഴാക്കിയാല്‍ ടീമിന് അഞ്ചു റണ്‍സ് പെനാല്‍റ്റി വിധിക്കാൻ അമ്ബയർമാർക്ക് അധികാരമുണ്ട്. നേരത്തേ ഇക്കാരണത്താല്‍ ഇന്ത്യ – യുഎസ്‌എ മത്സരത്തിനിടെ ഇന്ത്യയ്ക്ക് അഞ്ചു റണ്‍സ് ലഭിച്ചിരുന്നു. ഒരു ഓവർ കഴിഞ്ഞ് അടുത്ത ഓവർ ആരംഭിക്കാൻ യുഎസ്‌എ മൂന്ന് തവണ 60 സെക്കൻഡിലേറെ എടുത്തതിനെ തുടർന്നായിരുന്നു പെനാല്‍റ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button