![](https://keralaspeaks.news/wp-content/uploads/2024/06/n619563421171945971894465bb436c43d8f557dca67ff7c37bab3f896df264071f877177c918d9e74ce5d4-780x470.jpg)
പെരുമ്ബാവൂരില്‍ യുവതിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടക്കാലി പുളിയാമ്ബിള്ളി മുഗള്‍ നെടുമ്ബുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ad 1
യുവതി ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പയായി എടുത്തിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വായ്പയുടെ ഗഡുക്കള്‍ അടയ്ക്കേണ്ടതായിരുന്നു. ഇതില്‍ കുടിശികയും ഉണ്ടായിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലർ ബുധനാഴ്ച ചാന്ദിനിയുടെ വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്ബാവൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4