FlashKeralaNews

അവധി ചോദിച്ച കീഴുദ്യോഗസ്ഥനെ സിഐ പീറ പോലീസുകാരൻ എന്ന് വിളിച്ച് അധിക്ഷേപിച്ചു: പാലക്കാട് പോലീസ് സ്റ്റേഷനിൽ വിവാദം; വിശദാംശങ്ങൾ വായിക്കാം.

അവധി ചോദിച്ചതിന് കീഴുദ്യോഗസ്ഥനെ അധിക്ഷേപിച്ച്‌ സിഐ. പാലക്കാട് പാടകിരി സ്റ്റേഷനിലെ സിപിഒ സന്ദീപിനെയാണ് സിഐ കിരണ്‍ ശ്യാം അധിക്ഷേപിച്ചത്. പത്ത് ദിവസത്തെ അവധി ചോദിച്ചതിനെ തുടർന്നാണ് അധിക്ഷേപം. നാല് ദിവസം മുമ്ബാണ് സംഭവമുണ്ടായത്.

ad 1

സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ സിഐ ഊരിയെടുത്തതായും പരാതിയുണ്ട്. സന്ദീപിന്റെ പരാതിയില്‍ സിഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി നിർദേശം നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോലിഭാരം കൂടിയതിനാലാണ് സന്ദീപ് പത്ത് ദിവസത്തെ അവധി ചോദിച്ചത്. അവധി ആവശ്യപ്പെട്ടതും സിഐ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് സന്ദീപിന്റെ പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അവധി നിഷേധിച്ചതോടെ താൻ മെഡിക്കല്‍ അവധിയെടുക്കാമെന്ന് പറഞ്ഞ് സന്ദീപ് പുറത്തേക്ക് ഇറങ്ങി. ഇയാളെ പിന്തുടർന്നെത്തിയ സിഐ സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയും പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ സംഭവത്തില്‍ ഇടപെടുകയും ചെയ്തു.

ad 3

നീ വെറും പീറ പൊലീസാണ് എന്നുള്‍പ്പെടെ സിഐ പറഞ്ഞുവെന്നാണ് സന്ദീപിന്റെ പരാതിയില്‍ പറയുന്നത്. ഷൊർണൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് മുമ്ബും സിഐ കിരണ്‍ ശ്യാമിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉള്‍പ്പെടെ നിരവധി പരാതികള്‍ ഉയർന്നിട്ടുണ്ട്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button