FlashKeralaKottayamNews

വിജയ ചിഹ്നമായ ഓട്ടോറിക്ഷയിൽ പാർലമെന്റിലേക്ക് എത്തി കോട്ടയം എംപി ഫ്രാൻസിസ് ജോർജ്; സംസാരിക്കാൻ ലഭിക്കുന്ന ആദ്യ അവസരത്തിൽ തന്നെ റബർ കർഷകരുടെ വിഷയങ്ങളും, വന്യജീവി ശബ്ദവും സഭയിൽ ഉയർത്തുമെന്നും നിയുക്ത എംപി: കർഷക ജനതയെ ഹൃദയത്തിലേറ്റി കെഎം ജോർജിന്റെ മകൻ ഇന്ത്യൻ പാർലമെന്റിലേക്ക് വീണ്ടും എത്തുമ്പോൾ വാഗ്ദാനങ്ങൾ ഇങ്ങനെ.

വന്യജീവി വിഷയത്തില്‍ സ്വകാര്യ ബില്‍ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികള്‍ ആക്രമിച്ചാല്‍ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയില്‍ മാത്രമാണ്. ലോക്സഭയില്‍ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ റബർ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും.

ad 1

കൊടിക്കുന്നില്‍ സുരേഷിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും യുഡിഎഫ് ആവർത്തിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഓട്ടോയിലാണ് ഫ്രാൻസിസ് ജോര്‍ജ് പാര്‍ലമെന്‍റിലേക്ക് എത്തിയത്. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. ഫ്രാൻസിസ് ജോർജിൻറെ വിജയത്തോടെ കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി എന്ന ഔദ്യോഗിക അംഗീകാരം ലഭിക്കും. ഈ അവസരത്തിൽ ഓട്ടോറിക്ഷ തന്നെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button