തനിക്ക് പ്രധാനം പ്രണയമല്ല, ലസ്റ്റ്; പുരുഷന്റെ പെർഫോമൻസ് ഇഷ്ടപെട്ടാൽ മാത്രമേ ബന്ധത്തിൽ തുടരൂ: തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുമായി ഷക്കീല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഷക്കീല മടിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ കുടുംബവും ഷക്കീലയെ കൈയൊഴികുയാണുണ്ടായത്.
ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. പ്രണയത്തേക്കാളും ലസ്റ്റ് ആണ് തനിക്ക് പ്രധാനമെന്ന് ഷക്കീല പറയുന്നു. എന്നെ സംബന്ധിച്ച് പുരുഷൻ സുന്ദരനും എന്റെയൊപ്പം അത് ചെയ്യണം. ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഞാൻ തുടരൂ.
മൈദ മാവ് പോലൊരാളുമായി ഞാൻ പ്രണയത്തിലാകുമെന്ന് കരുതുന്നുണ്ടോ. നന്നായി പെർഫോം ചെയ്യുന്നില്ലെങ്കില്‍ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം. പിന്നെയേ പ്രണയം വരൂയെന്നും ഷക്കീല വ്യക്തമാക്കി. മുമ്ബ് കുടുബമുള്ളതിനാല് താൻ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കില്ലായിരുന്നു. എന്നാല്‍ കുടുംബം തന്നെ കൈയൊഴിഞ്ഞതോടെ തനിക്ക് എന്തും തുറന്ന് സംസാരിക്കാമെന്നും ഷക്കീല വ്യക്തമാക്കി.