CrimeGalleryKeralaNews

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ആലുവയിൽ ചിപ്സ് വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിൽ കൂട്ടയടി: വീഡിയോ ദൃശ്യങ്ങൾ കാണാം

ആലുവയില്‍ പാർക്കിങ്ങിന്റെ പേരില്‍ കൂട്ടയടി. പറവൂർ കവലയില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചിപ്സ് വില്പന സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.45-ഓടെയായിരുന്നു സംഭവം.

ad 1

രണ്ടുകടകളിലേയും ജീവനക്കാർ തമ്മില്‍ വാക്കു തർക്കമുണ്ടാകുകയും ശേഷം ഇതില്‍ ഒരു ജീവനക്കാരൻ സമീപസ്ഥാപനത്തിലെ ജീവനക്കാരനെ കല്ലെടുത്ത് ആക്രമിക്കുകയുമായിരുന്നു. സംഘർഷം റോഡ് വരെ നീണ്ടു. ഒടുവില്‍ ഒപ്പമുള്ളവർ ഇരുകൂട്ടരേയും പിടിച്ചു മാറ്റുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളഉം പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ആലുവയിൽ ചിപ്സ് വിൽക്കുന്നവർ തമ്മിൽ കൂട്ടയടി; സംഘർഷം പാർക്കിങിനെ ചൊല്ലി

ആലുവയിൽ ചിപ്സ് വിൽക്കുന്നവർ തമ്മിൽ കൂട്ടയടി; സംഘർഷം പാർക്കിങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്#aluva #police

Posted by Asianet News on Saturday, June 22, 2024

പറവൂർ കവലയില്‍ അടുത്തടുത്തായി നിരവധി ചിപ്സ് കടകളുണ്ട്. കടകളില്‍ നല്ല തിരക്കും ഉണ്ടാകാറുണ്ട്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർ ഈ പ്രദേശത്തെ കടകളില്‍ നിന്ന് ചിപ്സും മറ്റും വാങ്ങി പോകുന്നത് പതിവായിരുന്നു. യാത്രക്കാർ ഒരു കടയുടെ മുമ്ബില്‍ വാഹനം പാർക്ക് ചെയ്ത് മറ്റൊരു കടയിലേക്ക് പോകുന്നത് സ്ഥിരമായിരുന്നു. ഇതിനെച്ചൊല്ലിയും ആളുകളെ കടകളിലേക്ക് വിളിച്ചു കയറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും കടകളിലെ ജീവനക്കാർ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button