FlashKeralaNewsPolitics

ടിപി കൊലപാതകേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം നിയമവ്യവസ്ഥതയോടുള്ള വെല്ലുവിളി; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ: വിശദാംശങ്ങൾ വായിക്കാം

ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ad 1

ടിപി വധക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎമ്മിനെ സഹായിച്ച യുഡിഎഫ് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. യുഡിഎഫ് ഭരണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാരെ കെ.കെ. രമ തിരിച്ചറിയണം. സര്‍ക്കാരിന്റെ നീക്കം മനുഷ്യത്വവിരുദ്ധമാണ്. കേരള സമൂഹത്തിന് ഇത് അംഗീകരിക്കാനാവില്ല. തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്തിനെ വധിച്ച കേസിലെ പ്രതിയെ വനിതാശിശുക്ഷേമ വകുപ്പില്‍ നിയമിക്കാനുള്ള കത്ത് സിപിഎം ജില്ലാ കമ്മിറ്റി നല്കിയതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തെരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കാനായി സിപിഎം വീണ്ടും അക്രമരാഷ്‌ട്രീയത്തിലേക്ക് തിരിയുകയാണ്.പയ്യന്നൂരില്‍ ബിജെപി ബൂത്ത് കമ്മിറ്റി അക്രമിച്ച സംഭവം ഇതിന്റെ ഉദാഹരണമാണെന്നും സര്‍ക്കാരിന്റെ ഇത്തരം സമീപനത്തിനെതിരെ ജനകീയ പ്രതിരോധത്തിന് ബിജെപി നേതൃത്വം നല്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button