FlashKeralaNewsPolitics

പാർട്ടി ജനങ്ങളുടെതാണ്, ജനങ്ങളുടെ വിമർശനം കേൾക്കാൻ പാർട്ടി തയ്യാറാവണം; അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല: നേതൃത്വത്തിനെതിരെ തുറന്നടിച്ച് തോമസ് ഐസക്കും രംഗത്ത് – വിശദാംശങ്ങൾ വായിക്കാം

ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം തുറന്നടിച്ച്‌ സിപിഐഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേള്‍ക്കാൻ പാർട്ടി തയാറാകണമെന്ന് തോമസ് ഐസക് പറയുന്നു. ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയഅഭിമുഖത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

ad 1

പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളില്‍ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു. തുറന്ന മനസോടെ ജനങ്ങളുടെ വിമർശനങ്ങള്‍ കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സൈബർ സഖാക്കളെയും തോമസ് ഐസക് വിമർശിച്ചു. സോഷ്യല്‍ മീഡിയയില്‍ എന്തുമാകാമെന്ന് ആയിരിക്കുമെന്ന് അദ്ദേഹം വിമർശിച്ചു. സൈബർ സഖാക്കള്‍ നിഷ്പക്ഷരെ പാർട്ടിയില്‍ നിന്ന് അകറ്റുന്ന സമീപനം അവസാനിപ്പിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളില്‍ പറയേണ്ടത് പാർട്ടിക്കുള്ളില്‍ പറയണമെന്ന് അദ്ദേഹം പറഞ്ഞു. സൈബർ പോരളികള്‍ അഡ്രസ് ചെയ്യേണ്ടത് പക്ഷമില്ലാത്തവരെയാണെന്നും തോമസ് കൂട്ടിച്ചേർത്തു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button