![](https://keralaspeaks.news/wp-content/uploads/2024/06/n6189931651719171475776ceef2f2974359f4ce10037e82a2524694abf04d701ddc7514056b320c3626215-780x470.jpg)
യു.പിയിലെ ബറേലിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പട്ടാപ്പകല്‍ നടുറോഡില്‍ ഏറ്റുമുട്ടി. പരസ്പരം വെടിവെക്കുകയും കാർ ഇടിപ്പിക്കുകയും ജെ.സി.ബി കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പിലിഭിത്ത് ബൈപാസ്സിനരികെ ഇസ്സത്ത്നഗറില്‍ ശനിയാഴ്ചയാണ് സംഭവം.
റോഡരികിലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ആദിത്യ ഉപാധ്യായ എന്നയാള്‍ റോഡരികില്‍ മാർബിള്‍ കട നടത്തിയിരുന്നു. ഇതില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച് രാജീവ് റാണ എന്നയാള്‍ ഗുണ്ടാസംഘവുമായി കടയൊഴിപ്പിക്കാനെത്തി.
ഇതോടെ, ഇരുപക്ഷവും ഏറ്റുമുട്ടുകയും വെടിവെക്കുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ജെ.സി.ബി അക്രമികള്‍ കത്തിക്കുകയും ചെയ്തു. പൊലീസ് എത്തി ഏറെ പണിപ്പെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ചവരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.