![](https://keralaspeaks.news/wp-content/uploads/2024/06/n6168331461718247264707cdcd3d277c84ae5f43e3030e3987fb7d457aed2e7633975b64e0c7b912f0b016-780x470.jpg)
സ്റ്റേജിൽ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച് ശ്രീനാഥ് ഭാസി. ആവേശത്തിലെ സുഷിൻ ശ്യാം സംഗീതം നല്കി വിനയാക് ശശികുമാർ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറി വിളിക്കുന്നത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി എത്തിയത്. തെറി വിളിച്ചിട്ടും ഇതൊക്കെ കേട്ട് കയ്യടിക്കുന്ന കാണികളെ സമ്മതിച്ചുകൊടുക്കണമെന്നാണ് വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നത്.