FlashIndiaNationalNewsPolitics

ലക്ഷം രൂപ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം: യുപിയിലെ കോൺഗ്രസ് ഓഫീസുകൾക്ക് മുന്നിൽ മുസ്ലിം വനിതകളുടെ നീണ്ട നിര; പുലിവാല് പിടിച്ചു പാർട്ടി

തെരഞ്ഞെടുപ്പ് റാലിക്കിടെ ‘ഗ്യാരന്റി കാര്‍ഡി’ലൂടെ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസ് കയറിയിറങ്ങി ലക്‌നൗവിലെ മുസ്ലീം സ്ത്രീകള്‍. സ്ത്രീകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെയും ബിപിഎല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് 8500 രൂപ മാസം തോറും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ ‘ഗ്യാരന്റി കാര്‍ഡ്’ തേടിയാണ് സ്ത്രീകള്‍ പാര്‍ട്ടി ഓഫീസുകളിലെത്തിയത്. വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് അവകാശപ്പെട്ട് ലക്‌നൗവിലെ ചൗക്ക് പ്രദേശത്ത് കോണ്‍ഗ്രസ് ഈ ഗ്യാരന്റി കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.

ad 1

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ലക്‌നൗവിലെ സ്ത്രീകള്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് എത്തി. എന്നാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഗ്യാരന്റി കാര്‍ഡിനായുള്ള അപേക്ഷകള്‍ പാര്‍ട്ടി നേതാക്കള്‍ വീടുകള്‍ തോറും കയറിയിറങ്ങി നല്‍കിയെന്നും അപേക്ഷ പൂരിപ്പിച്ച ശേഷം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എത്തിക്കണമെന്നും പറഞ്ഞിരുന്നതായി ചൗക്ക് പ്രദേശത്ത് താമസിക്കുന്ന സെറീന ബെഗ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

”കഴിഞ്ഞ ദിവസം ഗ്യാരന്റി കാര്‍ഡ് വാങ്ങാന്‍ പോയ ചില സ്ത്രീകള്‍ക്ക് പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശനം നിഷേധിച്ചു. ചിലര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഗ്യാരന്റി കാര്‍ഡ് കിട്ടുമെന്നാണ് അവരോട് നേതൃത്വം പറഞ്ഞത്,” സെറീന പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇത്തരം അപേക്ഷകള്‍ വാങ്ങിവെയ്ക്കുന്നുവെന്നുള്ള ആരോപണം തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ” നിരക്ഷരരായ മുസ്ലീം സ്ത്രീകള്‍ തെറ്റിദ്ധരിച്ചതാണ്. തെരഞ്ഞെടുപ്പിന് ശേഷം പണം കിട്ടുമെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഞങ്ങള്‍ അധികാരത്തിലേറിയാല്‍ പണം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്,” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മറൂഫ് ഖാന്‍ പറഞ്ഞു.

ad 3

”ഞങ്ങള്‍ വിജയിച്ചു. മോദി തോറ്റുവെന്ന് രാഹുല്‍ ഗാന്ധി ടിവിയില്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് ആണ് പരാജയപ്പെട്ടതെന്ന്,” ഗ്യാരന്റി കാര്‍ഡ് തേടിയെത്തിയ നുജ്ഹാത്ത് എന്ന സ്ത്രീ പറഞ്ഞു. ഗ്യാരന്റി കാര്‍ഡ് ആവശ്യപ്പെട്ട് മുസ്ലീം സ്ത്രീകള്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ആരംഭിച്ച ഘര്‍ ഘര്‍ ഗ്യാരന്റി പദ്ധതി രാജ്യത്തെ 80 ദശലക്ഷം വീടുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ബിപിഎല്‍ കുടുംബങ്ങളിലെ ഗൃഹനാഥമാരായ സ്ത്രീകള്‍ക്ക് മാസം 8500 രൂപ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു.

ad 5

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 1 ലക്ഷം രൂപ എത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം കേന്ദ്രത്തില്‍ ഇന്‍ഡി സഖ്യം അധികാരത്തിലെത്തിയാല്‍ മാസം 8500 രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ച്‌ ബംഗളൂരുവിലെ നിരവധി സ്ത്രീകള്‍ ജനറല്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ എത്തിയതും അടുത്തിടെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button