EducationFlashKeralaNews

കേരള സർവകലാശാല ക്യാമ്പസിൽ സണ്ണി ലിയോണിയുടെ പ്രോഗ്രാം: അനുമതി നിഷേധിച്ച് വൈസ് ചാൻസിലർ; വിശദാംശങ്ങൾ വായിക്കാം.

കേരള സർവകലാശാല ക്യാമ്ബസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികള്‍ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മല്‍ തടഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം രജിസ്ട്രാർക്ക് നല്‍കി.

ad 1

ജൂലൈ അഞ്ചിനാണ് സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കോളേജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പുറമേ നിന്നുള്ള പ്രോഗ്രാമിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല. തിരുവനന്തപുരം ഗവ: എൻജിനീറിങ് കോളേജിലും, കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളെ തുടർന്ന് വിദ്യാർത്ഥികള്‍ മരണപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാമ്ബസ്സില്‍ നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കവേയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കേരള സർവകലാശാലയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ സംഘടന തീരുമാനിച്ചത്.

ad 3

ഒരുകാലത്ത് അന്താരാഷ്ട്ര തലത്തിൽ ഏറെ ആരാധകരുള്ള നീല ചിത്ര നായികയായിരുന്നു സണ്ണി ലിയോണി. പിന്നീട് ഇവർ ബോളിവുഡിലേക്ക് ചുവടുമാറ്റി. ഇന്ത്യൻ വംശജ ആണെങ്കിലും അമേരിക്കൻ പൗരത്വമുള്ള വ്യക്തി കൂടിയാണ് സണ്ണി ലിയോണി. ഇന്ന് ബോളിവുഡിൽ പൊന്നും വിലയുള്ള താരവും പ്രശസ്ത മോഡലും കൂടിയാണ് ഇവർ.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button