FlashKeralaKottayamNewsPolitics

നവ കേരള വേദിയിൽ ചാഴികാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും പരസ്യ ശകാരവും തിരിച്ചടിച്ചു; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ വിശ്വസനീയമല്ല; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം: ജോസ് കെ മാണി തള്ളിയെങ്കിലും ചാഴിക്കാടന്റെ വിമർശനങ്ങളെ ശരിവെച്ച് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമർശനം. തോമസ് ചാഴിക്കാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരസ്യ വിമർശനത്തിനെതിരേയും എം.വി. ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിനെതിരേയുമാണ് പ്രധാനമായും വിമർശനമുയർന്നത്. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു രൂക്ഷമായ ഭാഷയില്‍ വിമർശനമുന്നയിക്കപ്പെട്ടത്.

ad 1

തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത് ശരിയായില്ല. ഇത്തരത്തില്‍ മുഖ്യമന്ത്രിതന്നെ പരസ്യമായി വിമർശിച്ച ഒരാള്‍ക്കുവേണ്ടി പ്രവർത്തകർ എങ്ങനെയാണ് വോട്ടുചോദിച്ച്‌ വീടുകളില്‍ പോകുകയെന്നും കമ്മിറ്റിയില്‍ ചോദ്യമുണ്ടായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തോമസ് ചാഴിക്കാടൻ സമാനമായ വിമർശനം ഉന്നയിച്ചിരുന്നു. തനിക്കെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമർശനമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതെന്ന തരത്തിലായിരുന്നു തോമസ് ചാഴിക്കാടന്റെ പ്രതികരണം. ഇപ്പോള്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയും ഉന്നയിക്കുന്നത് സമാന വിമർശനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മുഖ്യമന്ത്രിക്കെതിരേ മാത്രമല്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും യോഗത്തില്‍ രൂക്ഷവിമർശനമുയർന്നു. യുക്തിക്ക് നിരക്കാത്ത പത്ര സമ്മേളനങ്ങളാണ് എം.വി. ഗോവിന്ദൻ പലപ്പോഴും നടത്തുന്നതെന്നായിരുന്നു വിമർശനം. തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയം ഉള്‍പ്പെടെ പാളിയിട്ടുണ്ട്. തോമസ് ഐസക് ഒരിക്കലും പത്തനംതിട്ടയില്‍ യോജിച്ച സ്ഥാനാർത്ഥി ആയിരുന്നില്ല. അദ്ദേഹത്തെ ആലപ്പുഴയില്‍ ആയിരുന്നു മത്സരിപ്പിക്കേണ്ടിയിരുന്നത്. രാജു എബ്രഹാമിനെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമായിരുന്നു എന്ന വിമർശനവും കോട്ടയം ജില്ലാ കമ്മിറ്റിയില്‍ ഉയർന്നു.

ad 3

മന്ത്രിമാരുടെ പ്രകടനത്തിനെതിരേയും വിമർശനമുണ്ടായി. ഒന്നാം പിണറായി സർക്കാരിലേതിന് വ്യത്യസ്തമായി രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം ഒട്ടും നല്ലതല്ല. എം.ബി. രാജേഷിന്റെയും വീണാ ജോർജിന്റെയും പ്രകടനം വേണ്ടത്ര മികച്ചതല്ല. കെ.കെ ശൈലജ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഇപ്പോള്‍ വളരെ താഴ്ന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന വിമർശനവും ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായി.

ad 5

ജോസ് കെ മാണി തള്ളിക്കളഞ്ഞ ചാഴിക്കാടന്റെ വിമർശനങ്ങളെ ശരിവെച്ച് സിപിഎം ജില്ലാ കമ്മിറ്റി

നേരത്തെ തോമസ് ചാഴിക്കാടൻ കേരള കോൺഗ്രസ് യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ വിമർശനങ്ങളെ ജോസ് കെ മാണി തള്ളിക്കളഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കേണ്ട എന്ന നിലപാടാണ് ജോസ് കൈ കൊണ്ടത്. ഇത്തരത്തിൽ ജോസ് നിലപാട് തള്ളിയെങ്കിലും ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങളോട് യോജിച്ചു നിൽക്കുന്ന വിമർശനം തന്നെയാണ് സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉണ്ടായതെന്നും രസകരമായ വസ്തുതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button