Life Style

സമയം അറിഞ്ഞു ചെയ്താൽ മാത്രമേ സെക്സ് മികച്ച അനുഭൂതി ആകൂ; ലൈംഗികതയ്ക്ക് പറ്റിയ സമയം ഏത്? ഗവേഷണ പഠനങ്ങൾ പറയുന്നത് വായിക്കാം.

ദാമ്ബത്യത്തില്‍ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വലുതാണ്. അശാസ്ത്രീയമായ ലൈംഗിക അറിവുകളും തെറ്റിദ്ധാരണയും പലപ്പോഴും ദാമ്ബത്യത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്. ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പൊതുവായുള്ള പരാതി. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കാതെ പങ്കാളികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുന്നത് ദാമ്ബത്യജീവിതത്തിന്റെ ഊഷ്മളത കെടുത്തും.

ad 1

സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിത്തിനു കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന് ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജിയില്‍ നടത്തിയ പഠനം പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും സെക്‌സ് ഡ്രൈവ് അല്ലെങ്കില്‍ ലൈംഗികതാല്‍പര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സ്ത്രീകള്‍ക്ക് ലൈംഗികതാല്‍പര്യം ഉണരുന്ന സമയം മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ്. എന്നാല്‍ പുരുഷന് അത് രാവിലെകളിലും. വൈകുന്നേരങ്ങള്‍ ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു സ്വസ്ഥമായിരിക്കാനാണ് എപ്പോഴും പുരുഷൻ ആഗ്രഹിക്കുന്നത്. ദിവസം മുഴുവനുള്ള ജോലിത്തിരക്കുകള്‍ അവരെ വൈകുന്നേരങ്ങളില്‍ ക്ഷീണിതരാക്കും.

ad 3

മിക്ക ദമ്ബതികളും ലൈംഗികബന്ധത്തിലേർപ്പെടുന്നത് കിടക്കുന്ന സമയത്താണ്. അതായതു ഒൻപതുമണിക്കു ശേഷം. എന്നാല്‍ മനഃശാസ്ത്രവിദഗ്ധർ പറയുന്നത് വെറുമൊരു പ്രക്രിയ എന്നതില്‍ നിന്നും മനസ്സിനും ശരീരത്തിനും ഒരേപോലെ അനുഭൂതി ലഭിക്കണമെങ്കില്‍ അത് പൂർണമായും അനുഭവിക്കണം. എന്നാല്‍ ഉറങ്ങും മുൻപുള്ള സെക്‌സ് നല്ലയുറക്കം നല്‍കുമെന്ന കാര്യത്തില്‍ ഗവേഷകർക്ക് രണ്ടഭിപ്രായമില്ല.

ad 5

എന്നാല്‍ രാവിലെയുള്ള സെക്‌സ് നല്ല ഉന്മേഷം നല്‍കുമെന്നുതന്നെ ഗവേഷകർ പറയുന്നു. നല്ല ഉറക്കത്തിന് ശേഷമുള്ള സെക്‌സ് ദമ്ബതികള്‍ക്ക് നല്ലൊരു അനുഭൂതിയാകും. എന്നാല്‍ എല്ലാവർക്കും ഇത് വർക്ക് ഔട്ട് ആകണമെന്നുമില്ല. സമയമറിഞ്ഞു ചെയ്താല്‍ സെക്‌സ് മികച്ച അനുഭൂതി നല്‍കുകതന്നെ ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button