FlashIndiaNationalNewsPolitics

സ്മൃതി ഇറാനിയും, അർജുൻ മുണ്ടയും, രാജീവ് ചന്ദ്രശേഖറുമടക്കം ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചത് ബിജെപിയുടെ 13 കേന്ദ്ര മന്ത്രിമാർക്ക്; അമേഠിയിൽ സ്മൃതി ഇറാനിക്ക് നേരിടേണ്ടി വന്നത് ദയനീയ പരാജയം: പരാജയപ്പെട്ട കേന്ദ്രമന്ത്രിമാരുടെ പട്ടിക ഇവിടെ വായിക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയത് സ്മൃതി ഇറാനിയും അർജിൻ മുണ്ടയുമടക്കം ബിജെപിയുടെ 13 കേന്ദ്രമന്ത്രിമാർക്ക്. ഹിന്ദി ഹൃദയഭൂമിയിലടക്കം കേന്ദ്രമന്ത്രിമാർ നേരിട്ട തിരിച്ചടി ബിജെപിയുടെ കരുത്ത് ചോരുന്നതിന് ആക്കംകൂട്ടി. അമേഠിയില്‍ സ്മൃതി ഇറാനിക്ക് നേരിടേണ്ടിവന്ന പരാജയം ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വീഴ്ചകളില്‍ ഒന്നായിമാറി.

ad 1

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കേരളത്തില്‍ അങ്കത്തിനിറങ്ങിയെങ്കിലും രണ്ടുപേർക്കും വിജയിക്കാനായില്ല. കേന്ദ്ര ഇലക്‌ട്രോണിക് – ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനോട് 16,000-ത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വിജയം നേടാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

2019-ല്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ ദേശീയ ശ്രദ്ധനേടിയ നേതാവായിമാറിയ ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശർമയോട് 1,67,196 വോട്ടുകള്‍ക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അമേഠിയിലെ സ്മൃതി യുഗമാണ് ഇതോടെ അവസാനിച്ചത്. അവരുടെ നേതൃത്വത്തില്‍ ബിജെപി കോട്ടയായി അമേഠി മാറിക്കൊണ്ടിരിക്കുന്നു എന്നുപോലും വിലയിരുത്തപ്പെട്ടിരുന്നു. രാഹുലിനെ അവർ പല അവസരത്തിലും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഇക്കുറി വയനാട്ടിലും റായ്ബറേലിയിലും വൻ കുതിപ്പ് നടത്തുന്നതിനിടെ സ്മൃതിക്ക് അമേഠിയില്‍ അടിതെറ്റി.

ad 3

കർഷക സമരത്തിനിടെ നടന്ന ലംഖിംപുർ ഖേരി സംഭവത്തിന്റെ പേരില്‍, ജനരോഷം നേരിടേണ്ടിവന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് സമാജ്വാദി പാർട്ടിയിലെ ഉത്കർഷ് വർമയോടാണ് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേതെന്ന് പറയപ്പെടുന്ന വാഹനം ഇടിച്ചുവീഴ്ത്തിയതിനെ ത്തുടർന്നുണ്ടായ സംഘർഷത്തില്‍ എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ad 5

ഇതുമായി ബന്ധപ്പെട്ട കേസില്‍ അജയ് മിശ്രയുടെ മകൻ ആശിഷ് പ്രതിയാണ്. കടുത്ത ജനരോഷം അവഗണിച്ചാണ് അജയ് മിശ്രയെ ലഖിംപുർ ഖേരിയില്‍തന്നെ ബിജെപി മത്സരിപ്പിച്ചത്. കേന്ദ്രമന്ത്രി അർജുൻ മുണ്ടയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാർഥി കാളിചരണ്‍ മുണ്ടയോട് ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഝാർഖണ്ഡില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

ഇത്തവണ പരാജയം രുചിക്കേണ്ടിവന്ന ബി.ജെ.പി.യുടെ കേന്ദ്രമന്ത്രിമാർ ഇവരാണ്. സ്മൃതി ഇറാനി (അമേഠി), അർജുൻ മുണ്ട (ഖുന്തി), അജയ് മിശ്ര തേനി (ലംഖിപുർ ഖേരി), കൈലാഷ് ചൗധരി (ബാർമർ), രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), സുഭാസ് സർക്കാർ (ബങ്കുര), എല്‍. മുരുഗൻ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച്‌ ബഹാർ), സഞ്ജീവ് ബല്യാണ്‍ (മുസാഫർനഗർ), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശല്‍ കിഷോർ (മോഹൻലാല്‍ ഗഞ്ച്), ഭഗ്വന്ത് ഖൂബ (ബിദാർ), രാജ് കപില്‍ പാട്ടീല്‍ (ഭിവാണ്‍ഡി).

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി കേന്ദ്ര മന്ത്രിമാരുടെ പട്ടിക ചുവടെ

സ്മൃതി ഇറാനി (അമേഠി), അർജുൻ മുണ്ട (ഖുന്തി), അജയ് മിശ്ര തേനി (ലംഖിപുർ ഖേരി), കൈലാഷ് ചൗധരി (ബാർമർ), രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), സുഭാസ് സർക്കാർ (ബങ്കുര), എല്‍. മുരുഗൻ (നീലഗിരി), നിസിത് പ്രമാണിക് (കൂച്ച്‌ ബഹാർ), സഞ്ജീവ് ബല്യാണ്‍ (മുസാഫർനഗർ), മഹേന്ദ്രനാഥ് പാണ്ഡെ(ചന്ദൗലി), കൗശല്‍ കിഷോർ (മോഹൻലാല്‍ ഗഞ്ച്), ഭഗ്വന്ത് ഖൂബ (ബിദാർ), രാജ് കപില്‍ പാട്ടീല്‍ (ഭിവാണ്‍ഡി).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button