Life Style

മാട്രിമോണിയൽ ആപ്പുകൾ ഡേറ്റിംഗ് ആപ്പുകൾ ആയി മാറുന്നു; ആർക്ക് വേണം കല്യാണം: പുതിയ ട്രെന്റ് ഇങ്ങനെ.

ബ്രൊക്കർമാർ വഴിയും പത്ര പരസ്യങ്ങള്‍ വഴിയും നടന്നിരുന്ന വിവാഹ ആലോചനകള്‍ ഇൻറർനെറ്റിൻെറ കടന്നുവരവോടെയാണ് മാട്രിമോണിയില്‍ സൈറ്റുകളിലേക്ക് വഴിമാറിയത്. രക്ഷിതാക്കളുടെ കൂടി അറിവോടെയാണ് തുടക്കത്തില്‍ മാട്രിമോണിയില്‍ സൈറ്റുകളിലൂടെയുള്ള വിവാഹ ആലോചനകള്‍ മുന്നോട്ട് പോയിരുന്നത്. പിന്നീട് അതിനെല്ലാം മാറ്റം വന്നു. കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ക്കിടയില്‍ മാട്രിമോണിയല്‍ ആപ്പുകള്‍ മൊത്തത്തില്‍ രൂപം മാറുകയാണ്. അവ ഡേറ്റിങ് ആപ്പുകളായി പതുക്കെ രൂപാന്തരം പ്രാപിച്ച്‌ തുടങ്ങിയിരിക്കുന്നു.

ad 1

ഡേറ്റിങ് സ്വാഭാവികം: വിവാഹിതരാവാൻ പോവുന്നവർ പരസ്പരം മനസ്സിലാക്കിയാല്‍ മാത്രമേ പുതിയ കാലത്ത് വിവാഹാലോചനകള്‍ മുന്നോട്ട് പോവുകയുള്ളൂ. നേരിട്ട് കാണാനും പരിചയപ്പെടാനും സംസാരിക്കാനുമെല്ലാം ഇപ്പോള്‍ മാട്രിമോണിയില്‍ ആപ്പുകള്‍ വഴിയൊരുക്കുന്നുണ്ട്. രക്ഷിതാക്കളുടെ കൂടി അറിവോട് കൂടിയാണ് ഡേറ്റിങ് നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പതിയിരിക്കുന്ന ചതിക്കുഴികൾ: മാട്രിമോണിയില്‍ പ്ലാറ്റ്ഫോമുകളെ ദുരുപയോഗം ചെയ്യാനും ചിലർ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ ആപ്പുകള്‍ വഴിയുള്ള പരിചയത്തിലൂടെ ലൈംഗികദുരുപയോഗത്തിന് ഇത്തരക്കാർ ശ്രമിക്കുന്നു. മാട്രിമോണിയല്‍ ആപ്പുകളുടെ രൂപമാറ്റത്തിന് ഇതും കാരണമാണ്.

ad 3

ആധികാരികത കുറയുന്നു: മാട്രിമോണിയല്‍ ആപ്പുകളിലെ പ്രൊഫൈലുകളുടെ ആധികാരികത ഒരു പരിധിക്കപ്പുറത്ത് ഉറപ്പാക്കാൻ സാധിക്കില്ലെന്ന പ്രശ്നം നിലനില്‍ക്കുകയാണ്. യഥാർഥത്തിലുള്ള ആളുകളല്ല ആപ്പുകളില്‍ പ്രൊഫൈലുകളുണ്ടാക്കുന്നത്.

ad 5

സത്യം മറച്ച്‌ വെക്കുന്നു: വിവാഹം ശരിയാവുന്നതിന് വേണ്ടി തെറ്റായ വിവരങ്ങള്‍ പ്രൊഫൈലില്‍ നല്‍കുന്നവരുണ്ട്. ശരിയായ സ്വത്വം മറച്ചുവെച്ച്‌ കൊണ്ടാണ് ഇത്തരക്കാർ ഇടപെടുന്നത്. ജീവിതപങ്കാളിയാവാൻ പോവുന്നവരെ പറ്റിക്കാനാണ് ഇവർ ശ്രമിക്കുന്നത്.

രക്ഷിതാക്കളുടെ സ്വാധീനം കുറയുന്നു: മാട്രിമോണിയില്‍ ആപ്പുകളിലെ പ്രൊഫൈലുകള്‍ ഇപ്പോള്‍ മിക്കവരും സ്വയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. രക്ഷിതാക്കള്‍ നേരിട്ട് ഇടപെടുന്ന കാലമൊക്കെ മാറി. പഴയ സാമ്ബ്രദായിക രീതികള്‍ മാറുന്നതിനാല്‍ തന്നെ മാട്രിമോണിയല്‍ ആപ്പുകളുടെ സ്വഭാവത്തിലും കാര്യമായ മാറ്റം വന്നിരിക്കുകയാണ്.

ഇടപെടലുകളിലെ പക്വതക്കുറവ്: വിവാഹാലോചനകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണക്കുറവുള്ള വ്യക്തികള്‍ പക്വതയില്ലാതെ ഇടപെടാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായി കാര്യങ്ങള്‍ ആശയവിനിമയം നടത്താൻ സാധിക്കാതെ പോയാല്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടിയേക്കാം.

ഡേറ്റിങ് കാലം: മാട്രിമോണിയല്‍ ആപ്പുകളിലൂടെ ഡേറ്റ് ചെയ്യുന്നവർ ചിലപ്പോള്‍ തീരുമാനം എടുക്കാൻ മാസങ്ങളാണ് സമയം എടുക്കുന്നത്. ഇത്തരത്തിലുള്ള അനിശ്ചിതത്വം വിവാഹം നടക്കാതെ പോവാനും കാരണമാവാറുണ്ട്.

വ്യത്യസ്ത താല്‍പര്യങ്ങള്‍: ചില സ്ത്രീകള്‍ വിവാഹ ആലോചനയില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ കൂടി വേണമെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ പുരുഷൻമാർ ഇത് അനാവശ്യ ഇടപെടലായി കരുതാറുണ്ട്.

ചെറിയ സംഭാഷണങ്ങള്‍: നേരിട്ട് ഡേറ്റിങ്ങിലേക്ക് കടക്കാതെ ആളുകളെ അടുത്തറിയാൻ വേണ്ടി ചെറിയ സംഭാഷണങ്ങളിലൂടെ മുന്നോട്ട് പോവുന്നവരുമുണ്ട്. തങ്ങള്‍ക്ക് പറ്റിയ കൂട്ടാണോയെന്ന് മനസ്സിലാക്കിയിട്ട് മാത്രം കൂടുതല്‍ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ.

അനാവശ്യ ചോദ്യങ്ങള്‍: വ്യക്തിപരമായ കാര്യങ്ങളില്‍ വരെ കടന്നുകയറി അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരുണ്ട്. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാവാൻ കാരണമാവാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button