കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സ്വദേശിനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്ര എത്തിയപ്പോൾ പാലായുടെ രാഷ്ട്രീയ മണ്ണ് അക്ഷരാർത്ഥത്തിൽ മൂവർണ്ണ കടലാകുകയായിരുന്നു. ആയിരങ്ങൾ കോൺഗ്രസ് പതാകയുമെന്തി പാലായുടെ നഗരവീഥികൾ കീഴടക്കിടക്കിയപ്പോൾ കേരള കോൺഗ്രസ് ക്യാമ്പുകളിൽ നിറയുന്നത് മ്ലാനതയും ആശങ്കയുമാണ്.

പാലായും കടുത്തുരുത്തിയും കോട്ടയവും പുതുപ്പള്ളിയും ഏറ്റുമാനൂരും വൈക്കവും പിറവവും പുതുപ്പള്ളിയിൽ അടങ്ങുന്ന കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫിൽ നിന്ന് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ആണ് മത്സരിക്കുന്നത്. തുറന്ന വാഹനത്തിൽ ഫ്രാൻസിസ് ജോർജിനെയും കൂടെ നിർത്തിയാണ് കോൺഗ്രസ് നേതാക്കൾ പ്രകടനത്തിൽ പങ്കാളികളായത്. കോൺഗ്രസിന്റെ സ്വന്തം സ്ഥാനാർത്ഥിയാണ് ഫ്രാൻസിസ് ജോർജ് എന്ന് പ്രതിപക്ഷ നേതാവ് വേദിയിൽ പ്രഖ്യാപനം നടത്തിയതോടുകൂടി അണികൾക്കിടയിൽ ആവേശം അണപൊട്ടിയൊഴുകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വപ്നസമാനമായ പ്രചരണ തുടക്കമാണ് ഇതോടുകൂടി ഫ്രാൻസിസ് ജോർജിന് ലഭിച്ചത്. ജോസ് കെ മാണിയുടെ സ്വന്തം മണ്ണിൽ കോൺഗ്രസ് ഇന്നലത്തെ കോൺഗ്രസ് കാര്യത്തിനും മറികടക്കാൻ പോകുന്ന ഒരു പൊതുപരിപാടി തിരഞ്ഞെടുപ്പ് കാലത്ത് സംഘടിപ്പിക്കാൻ പോലും കേരള കോൺഗ്രസിന് കഴിയില്ല. അതാണ് അവർക്കുള്ള ഏറ്റവും വലിയ ആശങ്കയും. പ്രചരണപരമായും മാനസികമായും യുഡിഎഫ് സ്ഥാനാർത്ഥി പാലായിലും കോട്ടയത്തും നടന്ന ഇന്നലത്തെ സമരാഗ്നി സംഗമത്തിലൂടെ നേടിയ ആത്മവിശ്വാസം യുഡിഎഫ് കുതിപ്പിന് കരുത്ത് പകരും.

കോൺഗ്രസ് പാർട്ടിയുടെ പരിപാടിയായിരുന്നിട്ടും വേദിയിലേക്ക് ഘടകകക്ഷി എംഎൽഎമാരായ മാണി സി കാപ്പനും മോൻസ് ജോസഫും കടന്നുവന്നു. കോൺഗ്രസ് നേതാക്കളുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവരും വേദിയിൽ എത്തിയത്. ആരവങ്ങൾ മുഴക്കിയാണ് ഇവരെ വേദിയിലേക്ക് ആനയിച്ചതും. ഇതിലൂടെ യുഡിഎഫ് ഒറ്റക്കയ്യാണെന്ന് കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് കോട്ടയത്ത് കോൺഗ്രസിന്റെ പരമോന്നത നേതാക്കൾ നൽകിയത്.

വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ് കാലത്ത് കോട്ടയത്തെ മിന്നും പ്രചാരകൻ ആര് എന്ന ചോദ്യത്തിനും ഇന്നലെ ഉത്തരം ലഭിച്ചു. മുതിർന്ന നേതാക്കളോടൊപ്പം വാഹനത്തിൽ കയറി എത്തിയ ചാണ്ടി ഉമ്മനെ പ്രവർത്തകർ വളയുകയും കോരിയെടുക്കുകയും ആയിരുന്നു. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടിയുടെ അഭാവം നികത്താൻ കഴിയുന്ന താരപ്രചാരകനായി ചാണ്ടി ഉമ്മൻ കോട്ടയത്ത് മാറും എന്നും ഉറപ്പാണ്.

സമ്മേളനത്തിൽ ഏക കല്ലുകടി ആയത് പാലായിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിർണായക സ്വാധീനമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്വാഗതസംഘം മനപ്പൂർവ്വം ഒഴിവാക്കിയതാണ്. ഗ്രൂപ്പ് കളിച്ച സ്വാഗതസംഘം നേതാക്കൾ തിരുവഞ്ചൂരിന്റെ ചിത്രങ്ങൾ പോലും ബോർഡുകളിൽ ഒഴിവാക്കി. ജോസഫ് വാഴക്കൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പും, കെ സി ജോസഫ് നേതൃത്വം നൽകുന്ന എ ഗ്രൂപ്പും തിരുവഞ്ചൂരിനെ വെട്ടാൻ ഒരുമിച്ച് നിന്നു എന്ന ആക്ഷേപവും ഉണ്ട്.

പാലായിൽ പിടിമുറുക്കാൻ ഉള്ള വാഴക്കന്റെ മോഹമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നിൽ എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മറ്റൊരു കാണാത്തതുപോലെ സ്വാഗതസംഘം ചെയർമാനായ ജോസഫ് വാഴക്കന്റെയും, കൺവീനർ ടോമി കല്ലാനിയുടെയും ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയ ബോർഡുകൾ നഗരത്തിൽ എമ്പാടും നേതാക്കൾ സ്ഥാപിച്ചിരുന്നു. മൂവാറ്റുപുഴയും കാഞ്ഞിരപ്പള്ളിയും കൈമോശം വന്ന വാഴക്കൻ പാലായിൽ തമ്പടിച്ച് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ പൊരുൾ തേടുകയാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക