ദി കേരള സ്റ്റോറി എന്ന ചലച്ചിത്രം ഇടുക്കി രൂപതയിൽ വിശ്വാസോത്സവവുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്രദർശിപ്പിച്ചിരുന്നു. തൊട്ടു പിന്നാലെ തന്നെ താമരശ്ശേരി രൂപതയും പ്രദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ രൂക്ഷ പ്രതികരണങ്ങളും ആയിട്ടാണ് സിപിഎം സൈബർ പട്ടാളം രംഗത്ത് വന്നിരിക്കുന്നത്.

ക്രൈസ്തവ സഭയെയും, വിശുദ്ധ ലിഖിതമായ ബൈബിളിനെയും വരെ അവഹേളിച്ചു കൊണ്ടാണ് സൈബർ ആക്രമണം. നിശാന്ത് പരിയാരം ൺ എഴുതിയത് എന്ന പേരിൽ പങ്കുവെക്കുന്ന വാട്സ്ആപ്പ് സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത് സിപിഎം ഡിവൈഎഫ്ഐ അനുഭാവമുള്ള ആളുകളാണ്. പാലായിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം ഈ അസഭ്യ സന്ദേശം പങ്കുവെക്കുന്നത് പാർട്ടിയുടെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൗ ജിഹാദ് എന്ന വിഷയമാണ് കേരള സ്റ്റോറീസ് എന്ന ചലച്ചിത്രം പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ട് എന്നത് സഭയുടെ പ്രഖ്യാപിത നിലപാടാണ്. അതുകൊണ്ടുതന്നെ സഭയിലെ വിശ്വാസികൾക്കായി കേരള സ്റ്റോറീസ് പ്രദർശനം നടത്തിയതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഉള്ള നീക്കം അപകടകരമാണ്. പൂഞ്ഞാർ പള്ളിയിൽ വൈദികൻ ആക്രമിക്കപ്പെട്ടപ്പോഴും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെയും, സിപിഎമ്മിലെയും പ്രാദേശിക നേതൃത്വം സഭാ വികാരത്തിനെതിരായ സമീപനമാണ് സ്വീകരിച്ചത്.

സിപിഎം അണികൾ പങ്കുവെക്കുന്ന ബൈബിൾ വിരുദ്ധ സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം

പ്രണയം രൂപതയ്ക്ക് അംഗീകരിക്കാനാകില്ലത്രേ..കുട്ടികൾ പിഴച്ചു പോകുന്നതാണ് പ്രണയമത്രേ..കേട്ടിട്ട് ചിരി വരുന്നു പിതാവേ..ഉൽപത്തി പുസ്തകം 29 ൽ ഒരു കഥയുണ്ട്..യാക്കോബിൻ്റെയും റാഹേലിൻ്റെയും പ്രണയ കഥ..റാഹേലിനുവേണ്ടി പതിനാലുവർഷമാണ് യാക്കോബ് അവളുടെ പിതാവായ ലാബാനെ സേവിച്ചത്..എന്നിട്ട് റാഹേലിൻ്റെ മൂത്ത സഹോദരിയായ ലേയയെ ആദ്യവുംറാഹേലിനെ പിന്നീടും വിവാഹം ചെയ്യേണ്ടി വന്നു..ലേയയും റാഹേലും യാക്കോബിനെ മത്സരിച്ച് സ്നേഹിച്ചു.. അവരുടെ മത്സരംകൊണ്ട് റാഹേലിന്റെ ദാസി ബിൽഹയെയും ലേയയുടെ ദാസി സില്പയെയും കൂടി യാക്കോബിന് വിവാഹം കഴിക്കേണ്ടി വന്നു.പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെ ചരിത്രവും അവിടെ നിന്ന് തുടങ്ങുന്നു… ബൈബിൾ വായിച്ചിട്ട് പിഴച്ചു പോകാത്ത കുട്ടികൾ മറ്റേതു പ്രണയത്തിലും പിടിച്ചു നിന്നോളും പിതാവേ….(കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക്) – നിശാന്ത് പരിയാരം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക